സൗദിയിൽ ജോലി ചെയ്യുന്ന മലയാളിക്ക് ദുബായ് നറുക്കെടുപ്പിൽ ഏഴു കോടി സമ്മാനം

ദുബായ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. ജിദ്ദയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന ജെ.എ.ചാക്കോ(47) യെയാണ് ഭാഗ്യദേവത തുണച്ചത് ചൊവ്വാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിൽ ചാക്കോ എടുത്ത  4960 നമ്പർ ടിക്കറ്റിനാണ് സമ്മാനം.

വർഷങ്ങളായി താൻ ഇൗ നറുക്കെടുപ്പിൽ പങ്കെടുത്തിരുന്നതായും ഇൗ ഒരു വിളിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ചാക്കോ പറഞ്ഞു. ദുബായിൽ താമസിക്കുന്ന മലയാളി പുഷ്പരാജ് മണിയൂറിന് ബിഎം ഡബ്ലു കാറും തമിഴ് നാട് സ്വദേശി പെരിയ കറുപ്പൻ ചെല്ലയ്യക്ക് ഫെ‍ഡറിക്കിന് റേഞ്ച് റോവറും ലഭിച്ചു.