ബലിപെരുന്നാൾ: യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി

ദുബായ്: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഇൗ മാസം 20 (തിങ്കൾ) മുതൽ 23(ബുധൻ) വരെയാണ് അവധിയെന്ന് മനുഷ്യവിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

പൊതുമേഖലയ്ക്ക് കഴിഞ്ഞ ദിവസം ഇൗ മാസം 19 മുതൽ 23 വരെ അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം വാരാന്ത്യ അവധികൾ കൂടി കഴിഞ്ഞ് ഇൗ മാസം 26നാണ് സർക്കാരാഫീസുകൾ സാധാരണ പോലെ പ്രവർത്തിക്കുക. ഇൗ മാസം 21നാണ് ഗൾഫിൽ ബലി പെരുന്നാൾ.