മാസപ്പിറവി കണ്ടു; ഗൾഫിൽ 21ന് ബലിപെരുന്നാൾ

സൗദി അറേബ്യയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ ഗൾഫിൽ ഈ മാസം ഇരുപത്തിയൊന്നിന് ബലിപെരുന്നാൾ. ദുൽ ഹജ് മാസപ്പിറവി കണ്ടതായി  സൗദി അറേബ്യൻ പരമോന്നത സഭ വ്യക്‌തമാക്കി. ദുൽ ഹജ് നാളെ ആരംഭിക്കും. അറഫ ദിനം ഇൗ മാസം ഇരുപതിനായിരിക്കും. ഗൾഫ് രാജ്യങ്ങളിൽ പൊതു മേഖലയ്ക്ക് തിങ്കൾ മുതൽ ഞായർ വരെ അവധി ലഭിക്കുമെന്നാണ് പ്രതീക്ഷ.