ഉറങ്ങിയിട്ട് 30 വർഷം; ഇൗ സൗദി മനുഷ്യനെ അറിയുക; ഉറക്കം പോയ കാരണം

അച്ഛനുറങ്ങാത്ത വീട് എന്ന പേര് അക്ഷരാർഥത്തിൽ സത്യമായിരിക്കുകയാണ് സൗദിയിൽ. ഒന്നു ഉറങ്ങിയിട്ട് ദിവസങ്ങളായി എന്ന ചുമ്മായെങ്കിലും തട്ടിവിടുന്നവരുടെ ഇടയിൽ സൗദി പൗരനായ ഇൗ എഴുപതുകാരൻ പറയും. ഞാനൊന്ന് ഉറങ്ങിയിട്ട് മുപ്പത് വർഷമായെന്ന്. ഉറക്കം നഷ്ടമായ വിഷമത്തിലാണ് ഇദ്ദേഹം.

ഒട്ടേറെ ഡോക്ടര്‍മാരും വിദഗ്ദ്ധന്മാരുടെയും സഹായം തേടിയെങ്കിലും കൃത്യമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  സൈനിക സേവനം അനുഷ്ടിക്കുന്ന സമയത്ത് തുടര്‍ച്ചയായി 20 ദിവസത്തോളം ഉണര്‍ന്നിരുന്നിരുന്നു. അതിന് ശേഷമാണ് ഇദ്ദേഹത്തിന് ഉറക്കം നഷ്ടമാകുന്നതെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

പല മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഉറക്കം മാത്രം തിരികെയെത്തിയില്ല. സൈനിക സേവനം അവസാനിച്ച ശേഷം ഇദ്ദേഹം തന്റെ അവസ്ഥയുടെ കാരണം കണ്ടുപിടിക്കാന്‍ ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. നാല് രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചെങ്കിലും ഇദ്ദേഹത്തിന്റെ രോഗാവസ്ഥയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല.

അടുത്തിടെ ഇദ്ദേഹത്തിന്റെ കഥ അല്‍ ബാഹ എമിര്‍ (അമിര്‍) കേള്‍ക്കാനിടയായി. ഇദ്ദേഹത്തിന് ഒരു ആഗ്രഹം മാത്രമേയുള്ളൂ, ഒരു ഫാമിലി കാര്‍ വാങ്ങണം. ഇദ്ദേഹത്തിന്‍റെ അവസ്ഥയറിഞ്ഞ എമിര്‍  എല്ലാ ആവശ്യങ്ങളും നിറവേറ്റാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ്