സൗദിയിൽ യുവ ഗായകനെ ആലിംഗനം ചെയ്ത യുവതി അറസ്റ്റിൽ, വിഡിയോ

യുവ ഗായകന്റെ സ്വരമാധുരിയിൽ മതിമറന്ന യുവതി സ്റ്റേജിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്തു. സൗദിയിലെ തായിഫ് നഗരത്തിലാണ് സംഭവം. 

അറബ് സംഗീതത്തിന്റെ രാജകുമാരനായ മാജിദ് അൽ മൊഹന്ദിസിനെയാണ് സംഗീതപരിപാടിക്കിടെ യുവതി കെട്ടിപ്പിടിച്ചത്. ഇദ്ദേഹത്തിന്റെ പ്രേമഗാനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ പ്രസിദ്ധമാണ്.

മൊഹന്ദിസ് പാട്ടുപാടുന്നതിനിടെ നിബാബ് ധരിച്ച യുവതി ഓടിയെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ സുരക്ഷാസംഘവും എത്തി യുവതിയെ പിടിച്ചു മാറ്റി. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. മോശം പെരുമാറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. രണ്ടു വർഷം തടവും 100,000 സൗദി റിയാൽ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സ്ത്രീയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മിഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗായകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് ഫുട്ബോൾ കളി കാണാനും വാഹനം ഓടിക്കാനും സംഗീത പരിപാടികളിൽ പങ്കെടുക്കാനും അനുമതിയുണ്ട്