സൗദിയില്‍ ലൈംഗിക പീഡന വിരുദ്ധ നിയമത്തിന് അംഗീകാരം നല്‍കി

സൗദിയില്‍ ലൈംഗിക പീഡന വിരുദ്ധ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിയമം പാസാക്കിയത്.

നൂതന സാങ്കേതിക വിദ്യകള്‍ അടക്കം ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ മറ്റൊരാളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള വാക്കും പ്രവൃത്തിയും സൂചനകളും പാടില്ല. ജോലിസ്ഥലത്തും അപകട സ്ഥലങ്ങളിലും മറ്റും ഉണ്ടാകുന്ന പീഡനങ്ങളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.  കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മൂന്നു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. ഒന്നിലേറെ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരുടെ ശിക്ഷ ഇരട്ടിയാകും. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശയും ശൂറാ കൗണ്‍സില്‍ തീരുമാനവും പരിശോധിച്ചാണ് ലൈംഗിക പീഡന വിരുദ്ധ നിയമം മന്ത്രിസഭ പാസാക്കിയത്. നിയമം തിങ്കളാഴ്ച ശൂറാ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.