കാണാതായ മകനെ തേടി മലയാളി വയോധികൻ യുഎഇയിൽ; കരൾ നോവുന്ന അനുഭവം

ഒരു മാസം മുൻപ് അജ്മാനിൽ നിന്ന് കാണാതായ മകനെ തേടി തൃശൂർ സ്വദേശി കൊടുങ്ങല്ലൂർ അഴീക്കോട് വലിയപറമ്പിൽ നീലാംബരൻ യുഎഇയിൽ. എനിക്കന്റെ മകനെ തിരിച്ചു കിട്ടണം. അത് മാത്രമാണ് എന്റെ ലക്ഷ്യം. നീലാംബരൻ കണ്ണീരോടെ പറയുന്നു. അജ്മാൻ അൽ ഹാന ട്രാവൽസിൽ ടിക്കറ്റ് ക്ലാർക്കായി ജോലി ചെയ്തിരുന്ന മകൻ ശ്രീകുമാറി(35)നെ ഏപ്രില്‍ 12 മുതലാണ് കാണാതായത്. താമസ സ്ഥലത്ത് രാവിലെ കുളിക്കാനായി കുളിമുറിയിൽ കയറുന്നത് കണ്ടതായി ഒപ്പം താമസിച്ചിരുന്നവർ പറയുന്നു. എല്ലാവരും ജോലി സ്ഥലത്തേയ്ക്ക് തിരിച്ചപ്പോൾ ശ്രീകുമാർ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഒാഫീസിലെത്താത്തതിനാൽ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. 

തൊഴിലുടമയും ശ്രീകുമാറിന്റെ നാട്ടുകാരനുമായ സലീം ആശുപത്രി, ജയിൽ, മോർച്ചറി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. തുടർന്ന് പിതാവ് ഇൗ മാസം ഒൻപതിന് നാട്ടിൽ നിന്നെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ പരിചയക്കാരോടൊപ്പം അന്വേഷണം നടത്തിയ ശേഷം അജ്മാൻ മദീന പൊലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിവരുന്നു. 

കഴിഞ്ഞ രണ്ട് വർഷമായി ശ്രീകുമാർ അജ്മാനിലെ ട്രാവൽസിൽ ജോലി ചെയ്തു വരികയാണ്. കാണാതാകുന്ന ദിവസവും അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങളോ ശ്രീകുമാറിന് നാട്ടിലോ ജോലിസ്ഥലത്തോ ഇല്ലെന്ന് നീലാംബരൻ പറയുന്നു. നന്നായി മദ്യപിക്കുന്ന സ്വഭാവമുളളയാളാണ് ശ്രീകുമാറെന്നും കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ ഏക മകനൊപ്പം പിരിഞ്ഞാണ് താമസമെന്നും നീലാംബരൻ പറഞ്ഞു. വിവാഹമോചനത്തിനായുള്ള കേസ് കോടതിയിൽ നടന്നുവരുന്നു. ഒരു പക്ഷേ, ഇൗ വിഷമം കൊണ്ട് എങ്ങോട്ടെങ്കിലും പോയതാണോ എന്ന് നീലാംബരൻ സംശയിക്കുന്നു. എങ്കിലും താൻ വന്നതറിഞ്ഞാൽ മകൻ തിരിച്ചുവരാതിരിക്കില്ലെന്നും അദ്ദേഹം