ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്കാരം മനോരമ ചീഫ് റിപ്പോർട്ടർ ജയ്മോൻ ജോർജിന്

ദുബായ് ഗവൺമെന്റ് ഏർപ്പെടുത്തിയ ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്കാരം മനോരമ ചീഫ് റിപ്പോർട്ടർ ജയ്മോൻ ജോർജിന്.  12,000 ദിർഹവും  ഫലകവും ഉൾപ്പെടുന്ന പുരസ്കാരം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫൌണ്ടേഷൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമ്മാനിച്ചു. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിരണ്ടാമത് സീസണിന്റെ സമഗ്ര കവറേജിന് ഏഷ്യൻ പ്രസിദ്ധീകരണ വിഭാഗത്തിലാണ് പുരസ്കാരം.  തുടർച്ചയായ  നാലാം വർഷമാണ് മനോരമയ്ക്കു പുരസ്കാരം ലഭിക്കുന്നത്. ബെസ്റ്റ് ഓഫ് ഫെസ്റ്റ് എന്ന പേരിൽ ഗ്ലോബൽ വില്ലേജ് കാഴ്ചകളെക്കുറിച്ചായിരുന്നു ഫീച്ചറുകൾ.