നിറക്കൂട്ടുകളുടെ ഉത്സവമായ ദുബായ് വേള്‍ഡ് ആര്‍ട്ടില്‍ മലയാളിത്തിളക്കം

നിറക്കൂട്ടുകളുടെ ഉത്സവമായ ദുബായ് വേള്‍ഡ് ആര്‍ട്ടില്‍ മലയാളിത്തിളക്കം. ലോകപ്രശസ്ത 300 കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് ഇടയിലാണ് വരയിലെ മലയാളി മേല്‍ക്കോയ്മ മികച്ചുനിന്നത്.ആഭ്യന്തര യുദ്ധം മുറിവേല്‍പിച്ച സിറിയയിലെ കുട്ടികള്‍ നേരിടുന്ന ദുരന്തം വരച്ചിടുകയായിരുന്നു മല്ലപ്പിള്ളി സ്വദേശി പ്രഭിത രാജേഷ്. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ദുബായ് ലോകത്തിന് സമ്മാനിക്കുന്ന വിസ്മയത്തിലേക്കാണ് പാലക്കാട് കൊല്ലംകോട് സ്വദേശി ഷാഹുല്‍ ഹമീദ് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

അതിരുകളില്ലാത്ത ആകാശത്തിലെ മാസ്മരിക കാഴ്ചയാണ് മറ്റൊന്ന്. വെഞ്ഞാറമൂട് സ്വദേശി സിജിന്‍ ഗോപിനാഥ് ആണ് ഡൂഡില്‍ മാരത്തണില്‍ ഈ ചിത്രം ഒരുക്കിയത്. ഇവരുടേത് ഉള്‍പെടെ നാലായിരം കലാസൃഷ്ടികള്‍ വേള്‍ഡ് ആര്‍ട്ടില്‍ ഭാവനയുടെ അരങ്ങൊരുക്കുന്നു.നിറക്കൂട്ടുകളുടെ ഉത്സവമായ ദുബായ് വേള്‍ഡ് ആര്‍ട്ടില്‍ മലയാളിത്തിളക്കം. ലോകപ്രശസ്ത 300 കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് ഇടയിലാണ് വരയിലെ മലയാളി മേല്‍ക്കോയ്മ മികച്ചുനിന്നത്.

ആഭ്യന്തര യുദ്ധം മുറിവേല്‍പിച്ച സിറിയയിലെ കുട്ടികള്‍ നേരിടുന്ന ദുരന്തം വരച്ചിടുകയായിരുന്നു മല്ലപ്പിള്ളി സ്വദേശി പ്രഭിത രാജേഷ്. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ദുബായ് ലോകത്തിന് സമ്മാനിക്കുന്ന വിസ്മയത്തിലേക്കാണ് പാലക്കാട് കൊല്ലംകോട് സ്വദേശി ഷാഹുല്‍ ഹമീദ് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്നത്.അതിരുകളില്ലാത്ത ആകാശത്തിലെ മാസ്മരിക കാഴ്ചയാണ് മറ്റൊന്ന്. വെഞ്ഞാറമൂട് സ്വദേശി സിജിന്‍ ഗോപിനാഥ് ആണ് ഡൂഡില്‍ മാരത്തണില്‍ ഈ ചിത്രം ഒരുക്കിയത്. ഇവരുടേത് ഉള്‍പെടെ നാലായിരം കലാസൃഷ്ടികള്‍ വേള്‍ഡ് ആര്‍ട്ടില്‍ ഭാവനയുടെ അരങ്ങൊരുക്കുന്നു.