'മാസ്റ്റര്‍ പീസ്' വിജയം ആഘോഷിച്ച് ഒമാനിലെ മമ്മൂട്ടി ആരാധകര്‍

മസ്‌കത്ത്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാസ്റ്റര്‍ പീസിന്റെ വിജയമാഘോഷിച്ച് ഒമാനിലെ ആരാധകര്‍. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മസ്‌കത്തിലും സലാലായിലുമാണ് ആരാധകര്‍ കേക്ക് മുറിച്ചും നൃത്തം ചെയ്തും അഭിവാദ്യമര്‍പ്പിച്ചും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ പങ്കെടുത്തു. അടുത്തിടെ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിക്ക് ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കിയിരുന്നു.