മഴ; ദുബായ് സഫാരി പാർക്ക് അടച്ചു

ദുബായ്: മഴ ശക്തമായത് കാരണം ദുബായ് സഫാരി പാർക്ക് ഇന്ന് അടച്ചു. കാലാവസ്ഥ വ്യതിയാനമനുസരിച്ച് വരും ദിവസം വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പാർക്കിലെത്തുന്നവരുടെയും ജീവനക്കാരുടെയും പാർക്കിലെ മൃഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് പാർക്ക് താത്കാലികമായി അടച്ചത്. ഇൗ മാസം 12ന് പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന പാർക്കിൽ ഇതു വരെ സൗജന്യ പ്രവേശനമായിരുന്നു. ഇതിനകം ആയിരക്കണക്കിന് പേരാണ് പാർക്ക് സന്ദർശിച്ചത്.