ബഹ്‌റൈന്‍ സോപാനം വാദ്യകലാ സംഘത്തിന്റെ മേളാര്‍ച്ചന ശനിയാഴ്ച ആരംഭിക്കും

ബഹ്‌റൈന്‍ സോപാനം വാദ്യകലാ സംഘം നടത്തുന്ന മേളാര്‍ച്ചന യാത്ര ശനിയാഴ്ച കന്യാകുമാരിയില്‍നിന്ന് ആരംഭിക്കും. കേരളത്തിന്‍റെ പാരമ്പര്യ കലകള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടിയാണിത്. 2016ല്‍ ആരംഭിച്ച ഭാരതമേള പരിക്രമം പദ്ധതിയുടെ ഭാഗമായാണ് പരിപാടി. കന്യാകുമാരി മുതല്‍ ഗുരുവായൂര്‍ വരെ 18 ക്ഷേത്രങ്ങളില്‍ ചെണ്ടമേളം അവതരിപ്പിക്കുന്ന പദ്ധതി 21 വരെ തുടരും. സോപാനം വാദ്യകലാ സംഘം ഗുരു സന്തോഷ് കൈലാസിന്‍റെ നേതൃത്വത്തില്‍ 100 കലാകാരന്മാരാണ് പര്യടന സംഘത്തിലുള്ളത്.