അബുദാബിയിൽ ഭക്ഷ്യമേളയ്ക്ക് തുടക്കം

രുചിയുടെ വിശേഷങ്ങളുമായി മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയ്ക്ക് അബുദാബിയിൽ തുടക്കം. ഏറ്റവും പുതിയ ഭക്ഷണ രീതികളെയും വിഭവങ്ങളെയും ഭക്ഷ്യാസ്വാദകർക്ക് പരിചയപ്പെടുത്തുകയാണ് സിയാൽ ഫുഡ് ഫെസ്റ്റ്.ലോകത്തെ രുചിപ്പെരുമകൾ ഒരു കുടക്കീഴിൽ അവതരിപ്പിക്കുകയാണ് അബുദാബി നാഷനൽ എക്സിബിഷനിൽ നടക്കുന്ന സിയാൽ ഭക്ഷ്യമേള. വിവിധ തരത്തിലുള്ള ഭക്ഷ്യസാധനങ്ങളുടെ പ്രദർശനത്തിനൊപ്പം പാചക രീതികളും മനസിലാക്കാൻ ഇവിടെ അവസരമുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വിവിധ തരത്തിലുള്ള ഉപകരണങ്ങളെയും മേള പതിചയപ്പെടുത്തുന്നു. യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം മേളയുടെ ഭാഗമാണ്.

ബേക്കിംഗ്, സ്റ്റീമിംഗ്, റോസ്റ്റിംഗ് തുടങ്ങി വ്യത്യസ്ത ഇനം പാചകരീതികളുടെ തത്സമയ അവതരണവും സന്ദർശകരെ ആകർഷിക്കുന്നുയ  ചോക്കലേറ്റുകളുടെയും കേക്കുകളുടെയും അലങ്കാര രീതികളുമെല്ലാം മനസിലാക്കാൻ അവസരമുണ്ട്