കലാലയ കാലത്തിന്റെ ഓർമകളുണർത്തി ദുബായിൽ കോളജ് ഡേ

കലാലയ കാലത്തിൻറെ ഓർമകളുണർത്തി ദുബായിൽ മലയാള മനോരമയുടെ കോളജ് ഡേ. കേരളത്തിലെ കോളജുകളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ കേരള കോളജ് ഫ്രണ്ട്സുമായി സഹകരിച്ചാണ് കോളജ് ഡേ സംഘടിപ്പിച്ചത്. 

പിന്നിട്ട് പോയ കലാലയ കാലം ഒരു ദിവസത്തേക്ക് തിരിച്ചു കിട്ടിയ ആവേശത്തിലായിരുന്നു ദുബായിലെ പ്രവാസി മലയാളികൾ. തിരുവാതിരയും സിനിമാറ്റിക് ഡാൻസും വടംവലിയും ഘോഷയാത്രയുമെല്ലാം 'കോളജ് മുറ്റത്ത്' ആവേശം വിതറി. hold കോളജുകൾ തമ്മിൽ വാശിയേറിയ മൽസരമായിരുന്നു തിരുവാതിര കളിയും സിനിമാറ്റിക് ഡാൻസിലും. hold കോളജിലെ ഓണക്കാലത്തിൻറെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോവുന്നതായിരുന്നു പൂക്കള മൽസരം. hold കേക്ക് ആൻഡ് ഐസിങ് മൽസരവും കുട്ടികൾക്കായി ചിത്രരചനാ മൽസരങ്ങളും ഒരുക്കിയിരുന്നു. hold തലയിണയടിയും ഉറിയടിയുമെല്ലാം പൂർവ വിദ്യാർഥികളെ ആവേശത്തിൻറെ ഉച്ച സ്ഥായിലെത്തിച്ചു. hold വിവിധ കേളജുകൾ അണി നിരന്ന ഘോഷയാത്രയായിരുന്നു മറ്റൊരു ആകർഷണം. പുതുതലമുറയിലെ തരംഗമായ ശബരീഷ് പ്രഭാകറിൻറെ വയലിൻ കച്ചേരിയും ആഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടി. hold മലയാളത്തിൻറെ വിഖ്യാത സംവിധായകൻ ഐവി ശശിയ്ക്ക് സ്മരണാഞ്ജലിയായ ഇതാ ഐവി ശശി എന്ന പേരിൽ സംഗീതവിരുന്നും ഒരുക്കി. ഐ.വി.ശശിയുടെ പത്നി സീമയായിരുന്നു ചടങ്ങുകളിലെ വിശിഷ്ടാതിഥി.