അബിയെ ഓര്‍ത്ത് കടലിനക്കരെ കൂട്ടായ്മ

മമ്മൂട്ടി ഫാൻസ്‌ ഒമാൻ ഘടകം ചലച്ചിത്ര മിമിക്രി താരം  അബി അനുസ്മരണവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. അനുകരണ കലയുടെ കുലപതി അബിയുടെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് മമ്മൂട്ടി ഫാൻസ്‌ ആന്‍ഡ് വെൽഫെയർ അസോസിയേഷൻ അനുസ്‌മരണം സംഘടിപ്പിച്ചത്. ചടങ്ങിൽ ഒമാനിലെ  അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു.

മമ്മൂട്ടി ഫാൻസ്‌ ഇന്റർനാഷണൽ ഒമാൻ  പ്രസിഡന്റ്  ഹാഷിം ഹസ്സൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി മുഹമ്മദ് തസ്നീമും വൈസ് പ്രസിഡന്റ് സുൾഫിക്കർ ഹനീഫ, ജോയിന്റ് സെക്രെട്ടറി മനോജ് എം.സ്, അസ്സോസിയേഷൻ ഭാരവാഹികളായ വിപിൻ നായർ, മനീഷ് വിജയൻ, അശോക്, രജ്‌നാസ്, റഫീഖ്, മുഹമ്മദ് റഫീഖ്,  ഇസ്മായിൽ എരുമേലി തുടങ്ങിയവർ അബിയെ  അനുസ്‌മരിച്ചു. അബിൻ ബാബു നന്ദി പറഞ്ഞു.