അജ്മാൻ വെയർഹൗസുകളിൽ വൻ‌ അഗ്നിബാധ

അൽ ജർഫ് ഏരിയയിലെ നാല് വെയർഹൗസുകളിൽ വൻ അഗ്നിബാധ. ആർക്കും പരുക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.

ഇന്നലെ(തിങ്കൾ) രാത്രിയായിരുന്നു തീ പിടിത്തം. ഒരു വെയർഹൗസിലുണ്ടായ അഗ്നി തൊട്ടടുത്ത് സ്ഥിതി ചെയ്തിരുന്ന മറ്റുള്ളവയിലേയ്ക്ക് പടരുകയായിരുന്നുവെന്ന് അജ്മാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ബ്രി.മുഹമ്മദ് അലി ജുമൈറ പറഞ്ഞു. 

അജ്മാൻ, ഷാർജ, ദുബായ്, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാ വിഭാഗവും രക്ഷാ പ്രവർത്തനം നടത്തി. സംഭവ സമയത്ത് വെയർഹൗസുകളിൽ ജോലിക്കാരും ഇല്ലായിരുന്നു. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.