'ആവേശ'വും 'വര്‍ഷങ്ങള്‍ക്ക് ശേഷ'വും ആദ്യദിനം നേടിയത് ; കണക്കുകള്‍ ഇങ്ങനെ

പെരുന്നാള്‍, വിഷു,  റിലീസ് ആയി തിയറ്ററുകളിലെത്തിയ ‘ആവേശ’വും ‘വർഷങ്ങൾക്കുശേഷവും’ തിയറ്ററുകളിൽനിന്ന് ആദ്യ ദിനം വാരിയത് ആറരക്കോടി രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തിയറ്ററുകളിൽ നിറഞ്ഞോടുന്ന ആടുജീവിതവും ഇന്നലെ രണ്ട് കോടി കലക്‌ഷന്‍‌ നേടി. ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേശ് 50 ലക്ഷമാണ് ആദ്യ ദിനം നേടിയത്.  ആടുജീവിതം ആഗോള കലക്‌ഷൻ 130 കോടി പിന്നിട്ടു.  ജിത്തു മാധവൻ ഒരുക്കിയ ഫഹദ് ഫാസില്‍ ചിത്രം ആവേശം തന്നെയാണ് കലക്‌ഷനിൽ മുൻപിലെന്നാണ് ഒടുവിൽ ലഭ്യമാവുന്ന റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്‌റ്റുകൾ പറയുന്നതു പ്രകാരം ഒന്നാം ദിനം ചിത്രത്തിന് ലഭിച്ച ട്രാക്ക്ഡ് കലക്‌ഷൻ ഏതാണ്ട് 3.5 കോടിയാണ്.വമ്പൻ താരനിരയുമായി എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ആദ്യം ദിനം ഇന്ത്യൻ ബോക്‌സ് ഓഫിസിൽ നിന്ന് മാത്രം 3 കോടി നെറ്റ് കലക്‌ഷൻ നേടി. ഇരു ചിത്രങ്ങൾക്കും ആദ്യ ദിനം തന്നെ മികച്ച പ്രതികരണമായതിനാൽ ഈ അവധിക്കാലത്ത് ലോങ് റൺ ലഭിക്കാനുള്ള സാധ്യതകളാണ് കാണുന്നത്.