‘ധ്യാനിന് കയ്യടി ; നിവിനും പ്രണവും തകര്‍ത്തു’ ; ‘വർഷങ്ങൾക്കുശേഷം’ പ്രേക്ഷക പ്രതികരണം

വിനീത് ശ്രീനിവാസൻ ചിത്രം‘വർഷങ്ങൾക്കു ശേഷത്തിന്’ മികച്ച പ്രതികരണം. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ പോസിറ്റിവ് പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിക്കുന്നത്. ആദ്യ പകുതി ഇമോഷനിൽ നിറയുമ്പോൾ രണ്ടാം പകുതിയിൽ നിവിന്‍ പോളി അടക്കമുള്ളവരുടെ പ്രകടന ആകർഷണമാകുന്നത്. ഫീൽ ഗുഡ് സിനിമയാണെന്നും  കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.