40 വയസിന്റെ കുട്ടിത്തം; രഞ്ജിനിമാരുടെ ആഘോഷചിത്രം; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഗായിക രഞ്ജിനി ജോസിന്റെ 40ാം ജന്‍മദിനാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഏപ്രിൽ 4നായിരുന്നു രഞ്ജിനിയുടെ പിറന്നാൾ.  രഞ്ജിനി ജോസിനെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ചിത്രങ്ങൾ രഞ്ജിനി ഹരിദാസ് ഷെയര്‍ ചെയ്തു. 

രഞ്ജിനിക്ക് 40 വയസ്സായെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടെന്നായിരുന്നു ചിത്രത്തിന്റെ താഴെ വന്ന കമന്റുകളില്‍ പലതും. ചിത്രങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളും നിറയുകയാണ്. 20 വര്‍ഷത്തിലേറെ നീണ്ട സൗഹൃദമാണ് രഞ്ജിനിമാര്‍ തമ്മിലുള്ളത്. ആഴമുള്ള സൗഹൃദമാണ് ഇരുവരും തമ്മില്‍. ‘കഴിഞ്ഞ രാത്രിയുടെ തുടക്കം ഇങ്ങനെയായിരുന്നു’എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്ന സുഹൃത്താണ് രഞ്ജിനി ഹരിദാസ് എന്ന് നേരത്തേ രഞ്ജിനി ജോസ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു.  

Ranjini Haridas shared birthday celebration pics of Ranjini Jose