അതിവേഗം നൂറ് കോടി; 2018നേയും മഞ്ഞുമ്മല്‍ ബോയ്സിനേയും പിന്നിലാക്കി ആടുജീവിതം

prithviraj-aadujeevitham
SHARE

മരുഭൂമിയിലെ അതിജീവനത്തിന്റെ കഥ പറഞ്ഞ് ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ എന്ന നേട്ടം തൊട്ട് ബ്ലെസിയുടെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തിയത്. 

പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം നൂറ് കോടി സ്വന്തമാക്കിയ വിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഫിലിം ട്രാക്കര്‍മാര്‍ ആടുജീവിതം നൂറ് കോടി തൊട്ടതായി പ്രതികരിച്ചിരുന്നു. ഈ വര്‍ഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ആടുജീവിതം. 2024ല്‍ പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും നൂറ് കോടി കളക്ഷന്‍ നേടിയിരുന്നു. പന്ത്രണ്ട് ദിവസം കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്സ് നൂറ് കോടി ക്ലബിലെത്തിയത് എന്നാണ് കണക്ക്. നസ്ലെന്‍ ചിത്രം പ്രേമലു നൂറ് കോടി തൊട്ടത് 13 ദിവസം കൊണ്ടും. 

വേഗത്തില്‍ 50 കോടി കളക്ഷന്‍ തൊട്ട മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന് സ്വന്തമാണ്. പൃഥ്വിരാജിന്റെ കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമാണ് ഇത്. ആഗോള കളക്ഷന്‍ 200 പിന്നിട്ട മഞ്ഞുമ്മല്‍ ബോയ്സിനെ ആടുജീവിതം മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ ലോകം. 

Aadujeevitham crossed 100 crore world wide

MORE IN ENTERTAINMENT
SHOW MORE