അദ്യം സംവിധായകനായി 100 കോടി; ഇപ്പോള്‍ നായകനായി 100 കോടി; ഇത് അപൂര്‍വ്വം

Prithviraj-Sukumaran-Aadujeevitham-0604
SHARE

ഒമ്പത് ദിവസംകൊണ്ട് നൂറുകോടി ക്ലബിൽ ഇടംനേടി  ആടുജീവിതം. നൂറുകോടി ക്ലബിൽ ഇടംനേടുന്ന ആറാമത്തെ മലയാള ചിത്രം കൂടിയാണ് പൃഥ്വിരാജ് - ബ്ളസി ചിത്രമായ ആടുജീവിതം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ്  മാർച്ച് 28നാണ് 'ആടുജീവിതം'  റിലീസ് ചെയ്തത്.

രണ്ടാം വാരം പിന്നിടുമ്പോഴും ആടുജീവിതം തിയറ്ററുകളിൽ സജീവമാണ്. ആടുജീവിതം 100കോടിയില്‍ കൂടുതല്‍ കലക്ഷന്‍ ആഗോളതലത്തില്‍ നേടിയ വിവരം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് പുറത്തുവിട്ടത്. നൂറുകോടി ക്ലബിൽ ഏറ്റവും വേഗത്തിൽ ഇടംനേടിയ ആടുജീവിതം പൃഥ്വിരാജിന്റെ ആദ്യത്തെ നൂറുകോടി ചിത്രം കൂടിയാണ്. പതിനൊന്ന് ദിവസം കൊണ്ട് 100 കോടി കലക്ഷൻ നേടിയ 2018 ആണ് വേ​ഗതയിൽ ആടുജീവിതത്തിന് തൊട്ടുപിന്നിലുള്ളത് . ഈ വർഷം നൂറുകോടി കലക്ഷൻ കിട്ടുന്ന മൂന്നാമത്തെ മലയാള ചിത്രം കൂടിയാണ് ആടുജീവിതം. 

ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു. ബജറ്റിന്റെ വലിപ്പത്തിനപ്പുറം മികച്ച കലക്ഷൻ കൊണ്ട് ഒരു ചിത്രം കൂടി വലിയ വിജയം നേടിയതിന്റെ ഉണർവ് മലയാള സിനിമാലോകത്ത് ദൃശ്യമാണ്

Prithviraj Sukumaran rare record

MORE IN ENTERTAINMENT
SHOW MORE