'രണ്ടാംഭാഗം പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിക്കും'; അദ്ഭുതദ്വീപിലെ പൃഥ്വിരാജിനെ ഓര്‍ത്തെടുത്ത് വിനയന്‍

vinayan-albhuthadweep-second-part
SHARE

ആടുജീവിതം സിനിമയിലെ  പൃഥ്വിരാജിന്‍റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ വിനയൻ. ആടുജീവിതം എന്ന ചിത്രത്തിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്ന നടനായി പൃഥ്വിരാജ് മാറിയെന്നും അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഈ നിമിഷത്തില്‍ ഓര്‍ക്കുന്നുവെന്നും വിനയന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

2005 ഏപ്രിൽ ഒന്നിനാണ് അത്ഭുതദ്വീപ് എന്ന മലയാളസിനിമ റിലീസു ചെയ്തത്. പരിമിതമായ ബഡ്ജറ്റില്‍ ഗിന്നസ് പക്രു ഉൾപ്പടെ  മുന്നൂറോളം കൊച്ചുമനുഷ്യരെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച സിനിമയായിരുന്നു അദ്ഭുതദ്വീപ്. അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പതു വർഷത്തിനു ശേഷം  ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുണ നടനായി മാറിയിരിക്കുന്നതില്‍ ഒത്തിരി സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൃഥ്വിരാജിനെ പ്രശംസിക്കുന്നതിനൊപ്പം അദ്ഭുതദ്വീപിന്‍റെ രണ്ടാം ഭാഗത്തിന്‍റെ കാര്യവും വിനയന്‍ പ്രേക്ഷകരെ അറിയിക്കുന്നുണ്ട്.  അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. 

വിനയന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം;

2005 ഏപ്രിൽ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസു ചെയ്തത്..

പരിമിതമായ ബഡ്ജറ്റിൽ ആയിരുന്നെങ്കിലും  ഗിന്നസ് പക്രു ഉൾപ്പടെ  മുന്നൂറോളം കൊച്ചുമനുഷ്യരെ പങ്കെടുപ്പിച്ചു വലിയ ക്യാൻവാസിലായിരുന്നു ചിത്രം പൂർത്തിയാക്കിയത് ..

അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പതു വർഷത്തിനു ശേഷം  ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുണ നടനായി മാറിയിരിക്കുന്നു… ഒത്തിരി സന്തോഷമുണ്ട്..

 അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ  ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നു..

 അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയായി ഒരു വലിയ ചിത്റമായി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു..

MORE IN ENTERTAINMENT
SHOW MORE