ഓസ്കര്‍ വേദിയില്‍ ജോണ്‍ സീന പൂര്‍ണ നഗ്നനായിരുന്നോ?; ചിത്രങ്ങളില്‍ ചര്‍ച്ച

ഓസ്കര്‍ നേടാതെ തന്നെ 96ാമത് അക്കാദമി അവാര്‍ഡിലെ സംസാരവിഷയം ഇന്ന് ജോണ്‍ സീനയാണ്.  പുരസ്കാരച്ചടങ്ങില്‍ ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാർഡ് പ്രഖ്യാപിക്കാൻ പുരസ്കാര ജേതാവിന്‍റെ പേരെഴുതിയ കാര്‍ഡുമായി നഗ്നത മറച്ചാണ് ജോണ്‍ സീന വേദിയിലെത്തിയത്. നിമിഷങ്ങള്‍ കൊണ്ട് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ചു. ഇതോടെ ജോണ്‍ സിനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളും രംഗത്തെത്തി. എന്നാല്‍ യാഥാര്‍ഥത്തില്‍ പൂര്‍ണ നഗ്നനായാണോ ജോണ്‍ സിന വേദിയിലെത്തിയത്? വിഷയത്തില്‍ ഇന്‍റര്‍നെറ്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഉത്തരവുമായി സ്റ്റേജിന് പിറകില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എത്തിക്കഴിഞ്ഞു. 

അവതാരകനായ ജിമ്മി കിമ്മൽ ക്ഷണിച്ചപ്പോൾ ആദ്യം വരാൻ മടിച്ച സീന പുരസ്കാര ജേതാവിന്റെ പേരെഴുതിയ പേപ്പർ വാങ്ങി മറച്ചുപിടിച്ചതിന് ശേഷമാണ് വേദിയിലെത്തിയത്. നോമിനികളെ പ്രഖ്യാപിക്കുമ്പോൾ വേദിയിലെ പ്രകാശം മങ്ങുകയും പിന്നാലെ ജോണ്‍ സീന വസ്ത്രം ധരിക്കുകയുമായിരുന്നു. ടോഗ-സ്റ്റൈൽ ബോൾ ഗൗൺ ധരിച്ചാണ് പിന്നാലെ ജോണ്‍ സീന പ്രത്യക്ഷപ്പെട്ടത്. 

എന്നാല്‍ യഥാര്‍ഥത്തില്‍ ജോണ്‍ സീന പൂര്‍ണ നഗ്നനായിരുന്നില്ല എന്നാണ് ഓസ്കര്‍ വേദിയുടെ പിന്നാമ്പുറ ചിത്രങ്ങള്‍ പറയുന്നത്. ശരീരത്തിന്‍റെ നിറത്തോട് സാമ്യമുള്ള സഞ്ചിപോലുള്ള വസ്ത്രം ഉപയോഗിച്ച് നഗ്നത മറച്ചിട്ടുണ്ടായിരുന്നു. ഈ വസ്ത്രം നോമിനേഷന്‍ എന്‍വലപ് ഉപയോഗിച്ച് മറച്ചാണ് ജോണ്‍സിന വേദിയിലെത്തിയത്. സിനിമകളില്‍ വസ്ത്രാലങ്കാരത്തിന്‍റെ പ്രാധാന്യം എത്രത്തോളമെന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രയത്നം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുവര്‍ തിങ്സിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിംഗ്ടണിനാണ് ഇത്തവണ ഓസ്കര്‍ പുരസ്കാരം ലഭിച്ചത്. 

ഓപ്പന്‍ഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കര്‍ കിലിയന്‍ മര്‍ഫി നേടി. റോബര്‍ട് ഡൗണി ജൂനിയറാണ് സഹനടന്‍. ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനായി‍. മികച്ച നടി – എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്സ്). എഡിറ്റിങ്, ഛായഗ്രഹണം, ഒറിജിന‍ല്‍ സ്കോര്‍ പുരസ്കാരങ്ങളും ഓപ്പന്‍ഹൈമറിനാണ്.

Was John Cena actually naked in Oscar? Here is the truth.