ഇത് ശിവകാര്‍ത്തികേയന്‍ തന്നെയോ? കിടിലന്‍ ട്രാന്‍സ്ഫര്‍മേഷന്‍; വിഡിയോ

SK21
SHARE

പുതിയ ചിത്രത്തിനായുള്ള ശിവകാര്‍ത്തികേയന്‍റെ കിടിലന്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. നിരന്തരമായ വര്‍ക്ക് ഔട്ടിലൂടെ ശരീരം ഫിറ്റാക്കിയിരിക്കുകയാണ് താരം. രാജ്‌കുമാര്‍ പെരിയസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസന്‍റെ രാജ് കമല്‍ ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സ് ഇന്‍റര്‍നാഷണലും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ്.  ശിവകാര്‍ത്തികേയന്‍റെ ട്രാന്‍സ്ഫര്‍മേഷന്‍ വിഡിയോ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. സൈനിക ഉദ്യോഗസ്ഥനായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. കശ്മീരിലെ ഓപ്പറേഷനിടയില്‍ കൊല്ലപ്പെട്ട മേജര്‍ മുകുന്ദ് വരദരാജന്‍റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഗോഡ് ബ്ലെസ് എന്റർടെയ്ൻമെന്റ്സ് സഹനിർമ്മാണം നിര്‍വഹിക്കുന്നു. ചിത്രത്തിന് ജി.വി. പ്രകാശാണ് സംഗീതം പകരുന്നത്. കശ്മീരിലെ ലൊക്കേഷനുകളിൽ 75 ദിവസം കൊണ്ടാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയായത്.

Sivakarthikeyans transformation for the new movie

MORE IN ENTERTAINMENT
SHOW MORE