വേര്‍പിരിയലിന് ശേഷം പൊതുവേദിയില്‍ സാനിയ മിര്‍സ; ഒപ്പം മനീഷ് പോളും രോഹന്‍ ബൊപ്പണ്ണയും

സാനനിയ മിര്‍സ, മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്ററായിരുന്ന ഷുഐബ് മാലിക്കുമായി വിവാഹ ബന്ധം വേര്‍പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് മാലിക് സന ജാവേദ് എന്ന പാക് നടിയെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ആ വിവാഹത്തിന് ശേഷമായിരുന്നു സാനിയയുടെ കുടുംബം മകളുടെ വിവാഹമോചനം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. 

ഈ വാര്‍ത്ത ചര്‍ച്ചയായതിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആദ്യമായി സാനിയ മിര്‍സ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ടെന്നിസ് പോലുള്ള പിക്കിള്‍ബോള്‍ കളിക്ക് പ്രത്യക അതിഥിയായി എത്തിയതായിരുന്നു താരം. ബോളിവുഡ് താരം മനീഷ് പോള്‍, ടെന്നിസ് താരം രൊഹാന്‍ ബൊപ്പണ്ണ എന്നിവരും താരത്തോടൊപ്പം ഉണ്ടായിരുന്നു.

2010ലായിരുന്നു സാനിയയുടെയും മാലിക്കിന്‍റെയും വിവാഹം. 2018ല്‍ ഇഷാന്‍ മിര്‍സ മാലിക് എന്ന മകനും ജനിച്ചു. ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി വേര്‍പിരിയല്‍ സംബന്ധിച്ച വാര്‍ത്ത വരുന്നുണ്ടായിരുന്നെങ്കിലും ഇരുവരുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല.