ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സാമന്ത സ്ക്രീനിലേക്ക്; ഒപ്പം ആരോഗ്യ പോഡ്കാസ്റ്റും 

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം താന്‍ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയാണെന്ന് സാമന്ത റൂത്ത് പ്രഭു. സിറ്റഡല്‍ എന്ന വെബ് സിരീസിന് ശേഷം കഴിഞ്ഞ ജൂലൈയില്‍ താരം ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചിരുന്നു.

2022ല്‍ യശോദ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് താരം തനിക്ക് മയോസൈറ്റിസ് പിടിപെട്ടുവെന്ന വാര്‍ത്തയുമായി രംഗത്തെത്തിയത്. പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന ഒരു രോഗാവസ്ഥയാണ് മയോസൈറ്റിസ്. ശനിയാഴ്ച്ചയാണ് 36കാരിയായ താരം തന്‍റെ സമൂഹമാധ്യമത്തലൂടെ തിരിച്ച് വരവ് പ്രഖ്യാപിച്ചത്.

താന്‍ തിരിച്ച് വരുകയാണെന്നും ഇത്രയും കാലം തനിക്ക് യാതൊരു ജോലിയും ഇല്ലായിരുന്നെന്നും, സുഹൃത്തിനൊപ്പം ഒരു ആരോഗ്യ പോഡ്കാസ്റ്റ് ചെയ്യുകയായിരുന്നെന്നും സാമന്ത കുറിച്ചു.അടുത്ത മാസം തന്‍റെ ആരോഗ്യ പോഡ്കാസ്റ്റിലെ പുതിയ എപ്പിസോഡ് റിലീസ് ചെയ്യുമെന്നും താരം അറിയിച്ചു. 2023 റിലീസ് ചെയ്ത ഖുശിയാണ് സാമന്തയുടെ ഓടുവില്‍  ഇറങ്ങിയ ചിത്രം