ഭാര്യ കൊടുത്ത സര്‍പ്രൈസില്‍ ഞെട്ടി നെപ്പോളിയന്‍

നടൻ നെപ്പോളിയന്റെ അറുപതാം പിറന്നാളിന്  സർപ്രൈസുമായി ഭാര്യ ജയസുധ. ഭർത്താവിന്റെ അറുപതാമത്തെ പിറന്നാളിന് നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വർണ സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്. ഗോൾഡ് ജെറി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്‌ല സിൽക്ക് ആയിരുന്നു.  ഇയ്‌ല സിൽക്ക് പുറത്തുവിട്ട സാരിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നെപ്പോളിയനും ഭാര്യയ്ക്കും നന്ദിപറഞ്ഞുകൊണ്ടായിരുന്നു അവര്‍ വിഡിയോ പങ്കുവച്ചത്

അറുപതു കഥാപാത്രങ്ങളുടെ മുഖം സ്വർണ്ണനൂലിൽ തുന്നിച്ചേർത്തിരിക്കുകയാണ്.  കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉൾപ്പെടെയാണ് ആലേഖനം ചെയ്തിരിക്കുന്നത്. പ്യുവർ ഗോൾഡ് ജെറി വർക്കിൽ ആണ് സാരി നെയ്തിരിക്കുന്നത്. നെപ്പോളിയന്റെ കഥാപാത്രങ്ങളെല്ലാം ഒത്തുചേർന്ന സാരി ആരാധകർക്ക് വിസ്മയക്കാഴ്ചയായി. നിരവധി പേരാണ് താരത്തിന് ആശംസയര്‍പ്പിച്ചും സാരിയെ പ്രശംസിച്ചും രംഗത്തെത്തിയത്.