നടന്‍ മമ്മൂട്ടിയുടെ വസ്ത്രധാരണവും ഹെയര്‍സ്റ്റൈലും എന്നും ട്രെന്‍ഡിങ് നിരയുടെ മുന്നില്‍തന്നെയുണ്ടാകും. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിനു മമ്മൂട്ടി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ച ചിത്രമായിരുന്നു അത്. പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടി കൊടുത്ത അടികുറിപ്പ്. ദുൽഖറിന്റെ പിറന്നാളാണെന്ന് അറിയാതെയാണ് ആ ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ മമ്മൂട്ടി.
‘കണ്ണൂർ സ്ക്വാഡി’ന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.‘‘അത് യാദൃശ്ചികമായി ഇട്ട പോസ്റ്റാണ്. അവന്റെ പിറന്നാളാണെന്ന് അറിയായാതെ ഇട്ടതാണ്. രാവിലെ പോസ്റ്റ് ചെയ്തതാണ്. മറന്നുപോയി. ആളുകൾക്ക് ട്രോൾ ചെയ്യാം അതിൽ കുഴപ്പമൊന്നുമില്ല. ട്രോൾ എപ്പോഴും മോഡേൺ കാർട്ടൂണുകളാണ്. ഇപ്പോഴാരും കാർട്ടൂൺ വരയ്ക്കാറില്ല.” മമ്മൂട്ടി പറഞ്ഞു
മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ മുഴുവൻ വാപ്പ കൊണ്ടുപോവുകയാണല്ലോ’ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടിട്ട് ‘മകന്റെ പിറന്നാൾ വിളിക്കാൻ വന്നതായിരിക്കും’, ‘ഏതാ ഈ ചുള്ളൻ? ദുൽഖറിന്റെ അനിയനോ’, ‘മകന്റെ പിറന്നാൾ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.