raveena-tandon

പഴയ ബന്ധങ്ങളൊന്നും മക്കളോട് മറച്ചുവച്ചിട്ടില്ലെന്ന് ബോളിവുഡ് താരം രവീണ ടണ്ടന്‍. നാളെ അവര്‍ക്ക് അത് എവിടെ നിന്ന് വേണമെങ്കിലും വായിക്കാന്‍ കിട്ടുമെന്നുള്ളത് തനിക്ക് ബോധ്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനില്‍ തദാനിയെ വിവാഹം കഴിക്കുന്നതിന് മുന്‍പും സിനിമയില്‍ സജീവമായിരുന്നതിനാല്‍ സ്വകാര്യ ജീവിതം തന്നെ പരസ്യമായിരുന്നു. അതുകൊണ്ട് വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന ബന്ധങ്ങളെപ്പറ്റി ഒന്നും പെണ്‍മക്കളോട് മറച്ചുവെച്ചിട്ടില്ല. പണ്ട് മാധ്യമങ്ങളില്‍ വന്ന ഗോസിപ്പുകള്‍ എത്ര കാലം കഴിഞ്ഞാലും മാഞ്ഞുപോകില്ലന്നും രവീണ പറഞ്ഞു. 

 

മോശമായതരത്തില്‍ മഞ്ഞ വാര്‍ത്തകള്‍ വന്നകാലമായിരുന്നു തൊണ്ണൂറുകള്‍. അത്തരം പേജുകളില്‍ നിന്നും എന്റെ മക്കള്‍ അവരുടെ അമ്മയെ കുറിച്ചുള്ള അത്തരം വാര്‍ത്തകള്‍ വായിക്കുന്നതിലും നല്ലത് അവരോട് തുറന്ന് സംസാരിക്കുന്നതാണെന്ന് തനിക്ക് തോന്നിയെന്നും രവീണ കൂട്ടിച്ചേര്‍ത്തു. യാതൊരു ധാര്‍മികതയും മാന്യതയും അക്കാലത്തെ ചില മാധ്യമങ്ങള്‍ കാണിച്ചില്ലെന്നും താരം കുറ്റപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ കാലം മാറിയെന്നും സെലിബ്രിറ്റികള്‍ക്ക വാര്‍ത്തയുടെ സത്യാവസ്ഥ അവരവരുടെ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അറിയിക്കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അന്ന് തങ്ങള്‍ ‘പത്രാധിപരുടെ കാരുണ്യത്തിലായിരുന്നു’. സത്യം മനസിലാക്കുന്നതിനു മുന്നേ വാര്‍ത്ത അച്ചടിച്ചു വന്നിരുന്നെന്നും താരം ഒരു അഭിമുഖത്തില്‍ അറിയിച്ചു. തന്‍റെ ശരീരത്തിന്‍റെ പേരിലും വലിയ കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടന്നും തന്നെ ഒരു അഹങ്കാരിയായിട്ടാണ് ചിത്രീകരിച്ചിരുന്നതെന്നും അവര്‍ തുറന്നുപറഞ്ഞു.

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.