manjuwarrier

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ രമേഷ് പിഷാരടിയുടെ ഇന്മദിനമാണിന്ന്. താരത്തിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഉറ്റസുഹൃത്തുക്കളായ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ആശംസയുമായെത്തിയിരുന്നു. തമാശ രൂപേണയുള്ള ആശംസകളുമായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ലണ്ടൻ നഗരത്തിന്റെ തെരുവോരത്തിൽ അവധി ആഘോഷിക്കുന്ന പിഷാരടിയുടെയും ചാക്കോച്ചന്റെയും മഞ്ജുവിന്റെയും വീഡിയോ പങ്കുവെച്ചാണ് മഞ്ജു വാര്യര്‍ താരത്തിന് ജന്മദിനാശംസകൾ നേർന്നത്.

‘ലണ്ടനിലോ, പാരീസിലോ, കടവന്ത്രയിലോ, തൃപ്പൂണിത്തുറയോ എവിടെയും ആകട്ടെ, ആഘോഷങ്ങള്‍ക്ക് ജീവൻ നല്‍കുന്നത് നിങ്ങളാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു മഞ്ജുവിന്‍റെ വിഡിയോ.  'ശുക്രിയാ' എന്ന പാട്ടിന് ചുവട് വയ്ക്കുന്ന പിഷാരടിയയെും മഞ്ജുവിനെയും വിഡിയോയില്‍ കാണാം. കുഞ്ചാക്കോ ബോബനാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. 

അതേസമയം, കുഞ്ചാക്കോ ബോബന്‍ മകൻ ഇസഹാന്റെയും ഭാര്യ പ്രിയയുടെയും കൂടി പേരിലാണ് പിഷാരടിക്ക്  പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പമുള്ള പിഷാരടിയുടെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.  താരങ്ങളുടെ പോസ്റ്റിനു കീഴിലായി നിരവധി ആരാധകരാണ് രമേഷ് പിഷാരടിക്ക് പിറന്നാള്‍ ആശംസകൾ നേർന്നിരിക്കുന്നത്.

Manju Warrier's video goes viral on SocialMedia