ബാഹുബലിയുടെ മെഴുക് പ്രതിമ നിര്‍മിച്ച് വിവാദത്തിലായി മൈസൂരിലെ ഒരു മ്യൂസിയം. പ്രഭാസിന്‍റേത് എന്നു പറഞ്ഞു നിര്‍മിച്ചിരിക്കുന്ന മെഴുക് പ്രതിമയ്ക്ക് പ്രഭാസുമായോ ബാഹുബലിയിലെ താരത്തിന്‍റെ ലുക്കുമായോ ഒരു വിധത്തിലുമുള്ള സാമ്യവും ഇല്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സിനിമയുമായി ആകെയുള്ള സാമ്യം പടച്ചട്ട മാത്രമാണെന്നുമാണ് കമന്‍റുകള്‍.ഉടന്‍തന്നെ സോഷ്യല്‍മിഡിയില്‍ സംഭവം ചര്‍ച്ചാവിഷയമായി. വിമര്‍ശനവും പരിഹാസവും കടുത്തതോടെ ബാഹുബലി സിനിമയുടെ നിര്‍മാതാവ് ശോബു യര്‍ലഗഡ്ഡ തന്നെ പ്രതികരണവുമായി രംഗത്തെത്തി.
തങ്ങളുടെ അറിവോ സമ്മതോ കൂടാതെയാണ് മ്യൂസിയത്തില്‍ പ്രതിമ നിർമിച്ചിരിക്കുന്നതെന്നും കോപ്പിറൈറ്റ് ലംഘനമായതിനാൽ ഉടൻ തന്നെ ഇത് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും ശോബു യര്‍ലഗഡ്ഡ എക്സ് പ്ലാറ്റഫോമിലൂടെ അറിയിച്ചു. മൈസൂർ മ്യൂസിയത്തിലെ പ്രഭാസിന്‍റെ മെഴുകു പ്രതിമയുടെ ചിത്രം പങ്കുവച്ചായിരുന്നു പ്രതികരണം. ആരാധകര്‍ക്കൊപ്പം സിനിമയുടെ നിര്‍മാതാവ് കൂടി രംഗത്തെത്തിയതോടെ മ്യൂസിയത്തില്‍ നിന്ന് പ്രതിമ എത്രയും പെട്ടന്ന് നീക്കം ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
ഇതിന് മുന്‍പ് ബാങ്കോക്കിലെ മാദം തുസാഡ്‍സ് മ്യൂസിയത്തില്‍ പ്രഭാസിന്‍റെ ഒരു മെഴുക് പ്രതിമ സ്ഥാപിച്ചിരുന്നു. അന്ന് അത് വളരെ വൈറലായിരുന്നു. എന്നാല്‍ ഇത് നിയമപരമായി ആവശ്യമായ അനുമതികള്‍ വാങ്ങിയ ശേഷം നിര്‍മിച്ച പ്രതിമകളില്‍ ഒന്നായിരുന്നു.
Bahubali actor Prabhas gets a wax statue in Mysore