ബോളിവുഡ് കിങ് ഷാറൂഖ് ഖാന് അപൂര്‍വ റെക്കോര്‍ഡ്. ഈമാസം ഏഴിന് പുറത്തിറങ്ങിയ ഷാറൂഖ് ചിത്രം ‘ജവാ’ന്‍റെ കളക്ഷന്‍ ആയിരം കോടി പിന്നിട്ടു.‘ജവാൻ’ ആയിരം കോടി ക്ലബ്ബില്‍ കടന്നതോടെ ഒരു വർഷം രണ്ട് ചിത്രങ്ങൾ ആയിരം കോടി ക്ലബ്ബിലെത്തിക്കുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടു ചിത്രങ്ങള്‍ ആയിരം കോടി കളക്ഷന്‍ നേടുന്നത്. ഈവര്‍ഷം ജനുവരിയില്‍ ഇറങ്ങിയ പഠാനാണ് ആദ്യം ആയിരം കോടി നേടിയത്. ഇന്ത്യയില്‍ മാത്രം ജവാന്‍ ഇതുവരെ 560കോടി കളക്ഷന്‍ നേടി. 1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേൾഡ്‌വൈഡ് കലക്‌ഷൻ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്. ഇതോടെ ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്‌ലിയും മാറി.
കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്‌ഷനാണ് ജവാന് ലഭിച്ചത്.ഇതിനു മുമ്പ് ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ തന്റെ പഠാനുമാണ്. 2070 കോടി ആഗോള കലക്‌ഷനുള്ള ദംഗൽ തന്നെയാണ് ഹിന്ദിയിലെ ഏറ്റവും കൂടുതൽ പണംവാരിയ ചിത്രം.രാജമൗലിയുടെ ബാഹുബലി 2, ആർആർആർ, പ്രഭാസ് നീൽ–യാഷ് ടീമിന്റെ കെജിഎഫ് എന്നിവയും മുൻകാലങ്ങളിൽ ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രങ്ങളാണ്.
“ദൈവം ഞങ്ങളോട് വളരെ ദയ കാണിക്കുന്നു. എല്ലാവർക്കും നന്ദി..." എന്നാണ് ചിത്രം ആയിരം കോടി കടന്ന സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകൻ ആറ്റ്ലി ട്വീറ്റ് ചെയ്തത്. ഷാരൂഖ് ഖാനെ കൂടാതെ നയൻതാര, വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര, റിധി ദോഗ്ര, ലെഹർ ഖാൻ എന്നിവരും ജവാനിൽ അഭിനയിച്ചിട്ടുണ്ട്. ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ. സഞ്ജയ് ദത്ത്, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിലുണ്ട്. ഷാറൂഖിന്റെ അടുത്ത ചിത്രം ഡുങ്കി ഈവര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങും.