തട്ടിപ്പ് കേസ്; ഭർത്താവിന്റെ അറസ്റ്റിൽ ആദ്യമായി പ്രതികരിച്ച് മഹാലക്ഷ്മി

mahalakshmi
SHARE

കഴിഞ്ഞ ദിവസമാണ് പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിനെ വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ കയ്യില്‍ നിന്ന് 16 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഇപ്പോഴിതാ ഭർത്താവ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സംഭവത്തിൽ ഇതാദ്യമായി പ്രതികരിച്ച് നടി മഹാലക്ഷ്മി. 

അറസ്റ്റ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ നടക്കുന്ന പരിഹാസങ്ങളോടും മാധ്യമവിചാരണകളോടും ചുരുങ്ങിയവാക്കുകളിലൂടെയാണ് താരം പ്രതികരിച്ചത് .ഇതും കടന്നു പോകും എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചത്. ഏറെ സന്തോഷത്തോടെയുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.

വ്യവസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലാകുന്നത്. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജരേഖകൾ കാണിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്.

Mahalakshmi's first Instagram post after husband Ravinder Chandrasekhar's arrest goes viral

MORE IN ENTERTAINMENT
SHOW MORE