‘സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ഷൈൻ ചെയ്യാൻ തോന്നും'; അലൻസിയറിനെ തള്ളി ധ്യാന്‍

dyan-alencier
SHARE

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിനിടെ വിവാദ പ്രസ്താവന നടത്തിയ അലൻസിയറിനെതിരെ നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ  പുതിയ സിനിമയായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.

‘അലൻസിയർ ചേട്ടൻ വളരെ അടുത്ത സുഹൃത്തും, ജ്യേഷ്ഠതുല്യനുമാണ്. അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടത്. ബഹിഷ്ക്കരിക്കുകയോ മറ്റോ ചെയ്യണമായിരുന്നു. അല്ലാതെ അവാർഡ് വാങ്ങിയ ശേഷം ഇത് പറഞ്ഞ് കേട്ടപ്പോൾ ഈ കാര്യം പറയാൻ വേണ്ടി പോയത് പോലെയാണ് എനിക്ക് തോന്നിയത്.സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ഒന്ന് ഷൈൻ ചെയ്യാൻ തോന്നും. അതുകൊണ്ട് തന്നെ അതൊരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി. അങ്ങനെയൊരു ചടങ്ങിൽ പോയി അത്തരമൊരു കാര്യം പറഞ്ഞതിന് ഇവിടുത്തെ സിസ്റ്റമാണ് അദ്ദേഹത്തിനെതിരെ ആക്‌ഷൻ എടുക്കേണ്ടത്.’’–ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പെൺപ്രതിമ നൽകി തങ്ങളെ പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം തരണമെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്‌പെഷ്യൽ ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണത്തിൽ പൊതിഞ്ഞ ശിൽപം വേണം എന്നും അവാർഡ് തുക 25000 രൂപയിൽ കൂട്ടണമെന്ന് ഗൗതം ഘോഷിനോട് അഭ്യർത്ഥിക്കുകയാണ് എന്നും അലൻസിയർ പറഞ്ഞിരുന്നു. 

MORE IN ENTERTAINMENT
SHOW MORE