തെലുങ്ക് പാട്ട് സുരേഷ്ഗോപി സ്റ്റൈലിൽ; പൊട്ടിച്ചിരിപ്പിച്ച് ജയറാമിന്റെ അനുകരണം

jayaram
SHARE

തെലുങ്ക് ഗാനം പാടുന്ന സുരേഷ്ഗോപിയെ അനുകരിച്ച് ചിരിക്കാഴ്ചയൊരുക്കി ജയറാം. ഇന്സ്റ്റഗ്രാമിലൂടെയാണ് ജയറാം ‘ജസ്റ്റ് ഫോർ ഫൺ’ എന്ന തലക്കെട്ടോടെ വിഡിയോ പങ്കുവെച്ചത്. ഒരു ടെലിവിഷൻ പരിപാടിക്കിടെ അല വൈകുണ്ഡപുരമുലോ എന്ന തെലുങ്ക് ചിത്രത്തിലെ  സാമജവരഗമനാ എന്ന ഗാനം സുരേഷ് ഗോപി പാടിയിരുന്നു. ഇത് സ്റ്റേജിൽ ആലപിക്കുന്ന സുരേഷ്ഗോപിയെയാണ് ജയറാം അനുകരിച്ചത്. സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്.

നാല് മണിക്കൂറിനുള്ളിൽ ഒരുലക്ഷത്തി നാൽപ്പതിനായിരത്തിനുമേൽ ലൈക്കുകളും നാലായിരത്തിനുമേൽ കമന്റുകളുമാണ് വിഡിയോയ്ക്ക് ലഭിച്ചത്. സുരേഷ്ഗോപിയും വിഡിയോ കണ്ട് കമന്റുമായി എത്തിയിരുന്നു. പൊട്ടിച്ചിരിക്കുന്ന ഇമോജികളായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു വിഡിയോ കണ്ട ഒട്ടുമിക്കപേരുടെയും പ്രതികരണം.

MORE IN ENTERTAINMENT
SHOW MORE