പ്രായം തടസ്സമാകില്ല; മിസ് യൂണിവേഴ്സ് മത്സരാർത്ഥികൾക്കുള്ള പ്രായപരിധി ഒഴിവാക്കി

miss universe
SHARE

ലോക സുന്ദരിമാരെ കണ്ടെത്താനുള്ള മൽസരത്തിൽ പങ്കെടുക്കാൻ ഇനി പ്രായം ഒരു തടസ്സമാകില്ല. മിസ് യൂണിവേഴ്സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി എടുത്തുകളഞ്ഞു. ഈവർഷം മുതൽ 18 വയസിന് മുകളിലുള്ള ആർക്കും മൽസരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

1952 മുതൽ പിന്തുടർന്നുപോന്ന നിയമാവലിക്കാണ് മാറ്റം വരുത്തിയത്.പ്രമുഖ മാധ്യമ വ്യവസായിയും ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആനി ജാക്കഫോംഗ് ജാക്രജുതതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനിലെത്തിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ.  ഇതുവരെയുള്ള മാനദണ്ഡപ്രകാരം 18– 28 വരെ വയസ്സുള്ളവർക്കു മാത്രമേ മത്സരത്തില്‍ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നുള്ളു. വിവാഹിതരും, വിവാഹ മോചിതരും, ഗർഭിണികളുമായുള്ള മത്സരാർഥികൾക്കുമുള്ള നിയന്ത്രണങ്ങളും ഇതിനോടൊപ്പം എടുത്തു മാറ്റി.

‘ഒരു സ്ത്രീക്ക് മത്സരിക്കാനും മഹത്വം കൈവരിക്കാനുമുള്ള കഴിവിന് പ്രായം ഒരു തടസ്സമല്ല. മിസ്സ് യൂണിവേഴ്‌സ് എല്ലാവരേയും ഉൾക്കൊള്ളാനും അവർ രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോമിന് അനുസൃതമായി ജീവിക്കാനുമുള്ള വഴികൾ തേടുന്നു’ വെന്ന് 2022ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ ആർ'ബോണി ഗബ്രിയേൽ പറഞ്ഞു. നവംബറിൽ എൽ സാൽവഡോറിൽ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ വിവാഹിതരായ സ്ത്രീകളോ അമ്മമാരോ ആയ മത്സരാർത്ഥികളും പങ്കെടുക്കും.

MORE IN ENTERTAINMENT
SHOW MORE