നടനായത് ആഗ്രഹിച്ചിട്ടല്ല, ആഹാരത്തിനുവേണ്ടി: വിനായകന്‍

05-Passion
SHARE

സിനിമയോടുള്ള പാഷന്‍ കൊണ്ടല്ല നടനായതെന്ന് വിനായകന്‍. ആഹാരത്തിനുവേണ്ടിയാണ് അന്ന് അഭിനയിച്ചത്. ഇന്ന് വലിയ ചിത്രങ്ങള്‍ പിന്നാലെയുണ്ട്. സംവിധായകന്‍ തമ്പി കണ്ണന്താനമാണ് സിനിമയിലേക്ക് തന്നെ കൈപിടിച്ചുകയറ്റിയതെന്നും വിനായകന്‍ മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

1994–95 കാലത്താണ് സിനിമയില്‍ വരുന്നത്. അന്ന് സിനിമയോടുള്ള അടങ്ങാത്ത അഭിവാഞ്ചയൊന്നും ഉണ്ടായിരുന്നില്ലെന്ന് വിനായകന്‍ പറഞ്ഞു. ദിവസേനെ ഭക്ഷണത്തിനുള്ള വക കണ്ടെത്തണം. അതിനാണ് അഭിനയിച്ചത്. ‘ഒരുദിവസം ഷൂട്ട് കഴിഞ്ഞ് തിരികെ ബോംബെയ്ക്ക് വണ്ടികയറി. അവിടെ ചെന്ന് എന്റെ ബോസിനെ കണ്ട് കുറച്ചുദിവസം അവിടെ കറങ്ങിനടന്നു. അദ്ദേഹം എന്നോട് പറഞ്ഞു, നീ ഇവിടെ നില്‍ക്കേണ്ട, തിരിച്ചുപോയി പടം ചെയ്യണം’. തിരിച്ചെത്തി പിന്നെയും കുറേ നാള്‍ കറങ്ങിനടന്നു. പിന്നെ തമ്പിസാര്‍ ആണ് എന്നെ വീണ്ടും രംഗത്ത് കൊണ്ടുവരുന്നത്. മാന്ത്രികം തുടങ്ങാറായ സമയം. എനിക്കായി കാരക്ടര്‍ ഒന്നും എഴുതിയിരുന്നില്ല. എന്നാല്‍ എനിക്കുവേണ്ടി ഒരു ഹൈസ്പീഡ് ഷോട്ട് വച്ചിട്ടുണ്ടായിരുന്നു ആ പടത്തില്‍. അത് റിലീസായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ത്തന്നെ അടുത്ത പടത്തിനുള്ള ഓഫര്‍ വന്നു. വയലന്‍സ്. പിന്നെ ഒന്നിനുപിറകെ ഒന്നായി ചിത്രങ്ങള്‍.’

manthrikamvinayakan-16
ചിത്രം: reddit

സംവിധായകരില്‍ രാജീവ് രവിയോടും അമല്‍ നീരദിനോടുമാണ് വ്യക്തിപരമായി അടുപ്പം കൂടുതല്‍. രാജീവ് തന്റെ ഇമോഷനുകളാണ് എടുക്കാറ്. അമല്‍ സ്റ്റൈലും. വിനായകന്‍ എന്ന പേരില്‍ത്തന്നെ കഥാപാത്രം ചെയ്യാനുള്ള അവസരവും അവര്‍ ഒരുക്കിയെന്നും വിനായകന്‍ ഓര്‍ക്കുന്നു.

Actor Vinayakan talks about struggles in cinema and favourite directors. 'It was not passion, but hunger that made me do films, says Vinayakan'.

MORE IN ENTERTAINMENT
SHOW MORE