‘ദിവസവും ഷൂട്ട് കഴിയുമ്പോള്‍ രജനീകാന്ത് എന്നെ കെട്ടിപ്പിടിക്കും’; എന്റെ ദൈവമാണ്: വിനായകന്‍

Rajani
SHARE

ജയിലര്‍ സിനിമയിലെ ഏറ്റവും വലിയ അനുഭവം രജനീകാന്തിന്റെ പെരുമാറ്റമായിരുന്നുവെന്ന് നടന്‍ വിനായകന്‍. എല്ലാ ദിവസവും ഷൂട്ടിങ് കഴിയുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ചാണ് അദ്ദേഹം യാത്ര പറയാറുള്ളതെന്ന് വിനായകന്‍ മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലൊക്കേഷനില്‍ തന്റെ ഊര്‍ജത്തിന്റെ ഉറവിടമായിരുന്നു സൂപ്പര്‍സ്റ്റാര്‍. ‘ഒന്നും നോക്കണ്ട, എന്നുവേണേലും ചെയ്തോ’ എന്ന് ബാബ പറയുമ്പോള്‍ അതിനപ്പുറം തനിക്ക് എന്തുവേണമെന്നും വിനായകന്‍ ചോദിച്ചു. ‘അദ്ദേഹം എനിക്ക് താരമല്ല, നടനല്ല, ബാബയാണ്, എന്റെ ദൈവമാണ്’. വിനായകന്‍ പറഞ്ഞു.

അഭിമുഖത്തില്‍ ജയിലര്‍ അനുഭവത്തെക്കുറിച്ചും രജനിയെക്കുറിച്ചും വിനായകന്‍ പറഞ്ഞതിന്റെ പൂര്‍ണരൂപം.

ചോദ്യം: ഞങ്ങളുടെയെല്ലാം പ്രതീക്ഷയ്ക്ക് അപ്പുറമുള്ള കഥാപാത്രമായിരുന്നു ജയിലറിലെ വര്‍മന്‍. അതിന് മുന്‍പുണ്ടായിരുന്ന വിവാദങ്ങളെയൊക്കെ ഒറ്റയടിക്ക് കാറ്റില്‍പ്പറത്തിയ കഥാപാത്രം. ഒരുപക്ഷേ നായകനൊപ്പം നില്‍ക്കുന്ന അല്ലെങ്കില്‍ ഒരുപടി കൂടി അപ്പുറം പോയ കഥാപാത്രമല്ലേ വര്‍മന്‍?

വിനായകന്‍: നമുക്ക് ഒരു സ്പേസ് കിട്ടണം... മിക്ക ആര്‍ട്ടിസ്റ്റിനും അങ്ങനെയാണ്. എനിക്ക് അവര്‍ ആ സ്പേയ്സ് തന്നു. ഫസ്റ്റ് ഓഫ് ഓള്‍, ഈ കഥാപാത്രത്തെ അവര്‍ കൃത്യമായി പ്രോഗ്രാം ചെയ്തിരുന്നു. അതൊക്കെ ഭയങ്കര അനുഗ്രഹം ആണ്. രണ്ടാമത് നമുക്ക് ഒരു എനര്‍ജി സോഴ്സ് ലൊക്കേഷനില്‍ വേണം. അതായത്, നമ്മളെയങ്ങോട്ട് അഴിച്ചുവിടാനായിട്ടുള്ള ഒരെണ്ണം. അല്ലെങ്കില്‍ നമ്മള്‍ വല്ലാതെ ബാലന്‍സ് ചെയ്യും. വലിയ ആളുകളുള്ള സിനിമയാണ്, ശ്രദ്ധിക്കണം എന്നൊക്കെ. അപ്പോള്‍ മാനസികമായി നമ്മള്‍ കുറച്ചൊന്ന് ഡൗണ്‍ ആകും. പക്ഷേ ബാബ ആണ് എന്നോട് പറയുന്നത് ചെയ്തോളാന്‍. കെട്ടിയങ്ങ് പിടിക്കുവാണ് എല്ലാദിവസവും. ഒരുമിച്ചുള്ള എല്ലാദിവസവും ഷൂട്ട് കഴിയുമ്പോള്‍ 'വിനായകന്‍ എങ്കേ' എന്ന് പുള്ളി (രജനീകാന്ത്) ചോദിക്കും. എന്നിട്ട് കെട്ടിപ്പിടിച്ചിട്ടാ പോണത്. അതിനപ്പുറത്ത് എന്താണ് വേണ്ടത്. 'ഒന്നും നോക്കേണ്ട, എന്തുവേണേലും ചെയ്തോ' എന്നൊക്കെയാണ് പുള്ളി പറയുന്നത്... എന്നെപ്പോലെ ഒരാള്‍ക്ക് പിന്നെന്താ വേണ്ടത്...

Vinayakan-pics-10

ചോദ്യം: ഒരു സൂപ്പര്‍സ്റ്റാര്‍ എന്നതിനപ്പുറം, ഒരു താരത്തിന്റെ നിര്‍വചനത്തിനപ്പുറം ഒരു സാധാരണ മനുഷ്യനാണെന്ന് ഫീല്‍ ചെയ്യിപ്പിക്കുന്ന നടനല്ലേ രജനീകാന്ത്?

വിനായകന്‍: അദ്ദേഹം എനിക്ക് നടനൊന്നുമല്ല. എന്റെ ദൈവമാണ്. പുള്ളിയെ ഫോളോ ചെയ്യാന്‍ വേണ്ടി ജീവിച്ചവനാണ് ഞാന്‍. ഇപ്പൊഴല്ല കേട്ടോ ഇരുപത്തഞ്ചും മുപ്പതും കൊല്ലം മുന്‍പൊക്കെ ഞാന്‍ പുള്ളിയെ ആണ് ഫോളോ ചെയ്യുന്നത്. അപ്പോ, അവിടെ കാണുന്നത് ബാബയെ ആണ്. പുള്ളി എനിക്ക് ഒരു മനുഷ്യനോ ആക്ടറോ ഒന്നുമല്ല. പുള്ളി എന്റെ ബാബയാണ്. എന്റെ ദൈവമാണ്.

Actor Vinayakan Shares His Experinece With Super Star Rajinikanth in Jailer Movie. 'He hugged me every day before leaving the sets. He is my Baba, my God'. 

MORE IN ENTERTAINMENT
SHOW MORE