Vinayakan-Maharajas

നടന്‍ വിനായകന്‍ വ്യക്തിജീവിതത്തില്‍ ആരാണ്? അദ്ദേഹത്തെക്കുറിച്ച് പറയുന്ന കഥകളില്‍ എത്ര വാസ്തവമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗമുണ്ട്, മഹാരാജാസ് കോളജില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയിട്ടുണ്ട് തുടങ്ങി ജയിലറില്‍ 35 ലക്ഷം മാത്രമേ പ്രതിഫലം കിട്ടിയുള്ളു എന്നുവരെ കഥകളുടെ പ്രവാഹമാണ് അദ്ദേഹത്തെപ്പറ്റി. ഇതിലൊന്നും വാസ്തവമില്ലെന്ന് മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ തുറന്നുപറഞ്ഞു. 

തന്നെക്കുറിച്ചുള്ള അഭ്യൂഹങ്ങളെപ്പറ്റി അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത് ഇതാണ്. 

ചോദ്യം: വിനായകന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ

വിനായകന്‍: ഏയ് അത് തെറ്റാണ്. അങ്ങനെ കുറേ തെറ്റായ ഇന്‍ഫര്‍മേഷന്‍ എന്നെക്കുറിച്ചുണ്ട്. പത്താംക്ലാസ് മൂന്നുപ്രാവശ്യം എഴുതിയിട്ട് ജയിക്കാത്ത ഞാന്‍ എങ്ങനെയാണ് (സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്നത്)... ഞാന്‍ മഹാരാജാസ് കോളജില്‍ പഠിച്ചതാണെന്നുവരെ ആളുകള്‍ പറഞ്ഞു. 

ചോദ്യം: ആരെഴുതി ഉണ്ടാക്കിയതാണ് ഈ ചരിത്രം? 

വിനായകന്‍: അത് ചരിത്രമാണ്. അതാണ് പ്രശ്നം. ഞാന്‍ മഹാരാജാസ് കോളജില്‍ പഠിച്ചിട്ടില്ല. കാംപസില്‍ പോകുമായിരുന്നു എന്നുമാത്രമേയുള്ളു. ഞാന്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നില്ല. പത്താംക്ലാസ് മൂന്നുപ്രാവശ്യം എഴുതിയിട്ട് ഓരോവര്‍ഷവും എനിക്ക് പത്തുപത്ത് മാര്‍ക്കുവച്ചേ കൂടിയിട്ടുള്ളു. 162, 172, 182 അങ്ങനെ...അപ്പോഴേക്കും ഞാന്‍ മഹാരാജാസ് കോളജിലെത്തി. പിന്നെ ഞാന്‍ വിചാരിച്ചു പഠിക്കേണ്ടെന്ന്.

Vinayakantrans-16

ചോദ്യം: മറ്റൊരുകാര്യം കേട്ടിട്ടുള്ളത് എറണാകുളത്തെ ആദ്യകാല കണ്ടംപററി ഡാന്‍സേഴ്സില്‍ ഒരാളാണ് വിനായകന്‍ എന്നാണ്. 

വിനായകന്‍: കണ്ടംപററി ആയിരുന്നില്ല. ഞാന്‍ ഫ്രീസ്റ്റൈല്‍ ഡാന്‍സറായിരുന്നു. ലണ്ടന്‍ ഡാന്‍സ് സ്കൂളില്‍ നിന്ന് എനിക്ക് ഒരു ഇന്‍വിറ്റേഷന്‍ വന്നിരുന്നു. പക്ഷേ പോയില്ല. നല്ല പ്രായത്തിലാണ് കേട്ടോ. അന്നൊക്കെ പോയാല്‍ ഇന്ന് ഇങ്ങനെ ഇരിക്കില്ല. അത്രേയുള്ളു. എന്റെ ലക്ഷ്യം പക്ഷേ അന്നും ഇതായിരുന്നു.

 

Actor Vinayakan rubbishes rumours about he being a government officer or graduate. Exclusive interview with Vinayakan