പൊന്നാട കൊണ്ടുവന്ന കൊച്ചി മേയറെ വിലക്കിയതെന്തിന്? തുറന്നുപറഞ്ഞ് വിനായകന്‍

Mayornew-16
SHARE

സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ വീട്ടില്‍ അഭിനന്ദിക്കാനെത്തിയ കൊച്ചി മേയറെ സ്വീകരിക്കാതിരുന്ന വിവാദത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം മനസുതുറന്ന് നടന്‍ വിനായകന്‍. മേയര്‍ ഫോണില്‍ വിളിച്ചപ്പോള്‍ത്തന്നെ മേയറോട് ഫ്ലാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. അത് അവഗണിച്ചാണ് മേയര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്ലാറ്റിലെത്തിയത്. ആ സമയത്ത് വാതില്‍ തുറക്കാതിരുന്നതിനും പരിപാടിയുമായി സഹകരിക്കാതിരുന്നതിനും വ്യക്തമായ കാരണമുണ്ടെന്ന് വിനായകന്‍ മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

മേയറുടെ അഭിനന്ദനത്തേക്കാള്‍ തന്റെ ഭാര്യയ്ക്കൊപ്പം നില്‍ക്കാനാണ് താല്‍പര്യപ്പെട്ടതെന്ന് വിനായകന്‍ പറഞ്ഞു. ‘എട്ടുമാസത്തിനുശേഷമാണ് ജോലിസ്ഥലത്തുനിന്ന് ഭാര്യ വീട്ടിലെത്തിയത്. ആ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗഹ്രഹിച്ചത്. അതുകൊണ്ടാണ് മേയറോട് വരരുത് എന്ന് പറഞ്ഞത്. എന്നിട്ടും നിങ്ങള്‍ വന്ന് ബെല്ലടിച്ചാലോ? അതാണ് പറയുന്നത് മര്യാദയില്ലാത്ത സമൂഹം എന്ന്. ഒരു വീട്ടിലേക്ക് കയറിവരുമ്പോൾ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല'. 

Vinayakanlooks-16

അഭിനന്ദിക്കാന്‍ വന്നവര്‍ കൊണ്ടുവന്ന നൂറുരൂപയുടെ തുണി താന്‍ പിറ്റേന്നുതന്നെ വലിച്ചെറിഞ്ഞെന്ന് വിനായകന്‍ പറഞ്ഞു. ‘അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി? എന്തിനാണ് അവര്‍ വന്നത്? ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നള്ളിക്കേണ്ട. തൃശൂര്‍ പൂരം നടന്നുകൊണ്ടേയിരിക്കും. ആന മരിച്ചുകൊണ്ടേയിരിക്കും. ഞാന്‍ നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല. അതിന് എന്നെ വിളിക്കേണ്ട. 

vinayakansoumininew-16

ആ സംഭവത്തിന്റെ പേരില്‍ തനിക്കുനേരെ ഹീനമായ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ വസ്തുത ആരും നോക്കിയില്ല. ‘ഷോർട്സ് ഇട്ട് കലൂരിൽ ഇരിക്കുന്ന ആളുടെ വീട്ടിനകത്ത് ഉണ്ടായ മണം എന്ന തരത്തിലായിരുന്നു പിറ്റേന്ന് വന്ന വാര്‍ത്ത’. അന്ന് തന്റെ തള്ളയ്ക്ക് വിളിച്ച സമൂഹമാണ് ഇവിടെയുള്ളതെന്നും താന്‍ എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും വിനായകന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Actor Vinayakan Reveals The Real Reason Behind Altercation With Kochi Mayor Soumini Jain

MORE IN ENTERTAINMENT
SHOW MORE