
നിലപാടുകള്‍ ഉറക്കെ വിളിച്ചുപറയുന്ന നടന്‍ വിനായകന് സിനിമയിലും പുറത്തും ധിക്കാരിയുടെ പ്രതിച്ഛായയാണ്. സംസാരരീതി കൊണ്ട് ഒരുപാട് ശത്രുക്കളെ സമ്പാദിച്ചിട്ടുമുണ്ട്. ഇതൊക്കെ മടുത്ത് ഒരു ദിവസം വിനായകന്‍ നന്നാകാന്‍ തീരുമാനിച്ചു. അപ്പോഴുണ്ടായ പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവം അദ്ദേഹം മനോരമന്യൂസിനോട് പങ്കുവച്ചു.
‘ഒരു തമാശ പറയട്ടെ’ എന്ന മുഖവുരയോടെയാണ് ഒരു ലൊക്കേഷനില്‍ ഉണ്ടായ രസകരമായ സംഭവം വിനായകന്‍ വെളിപ്പെടുത്തിയത്. ‘ഒരുദിവസം ഞാന്‍ നന്നാകാമെന്ന് വിചാരിച്ചു. അപ്പോള്‍ത്തന്നെ നന്നാവുകയും ചെയ്തു. ഒരു സിനിമയുടെ സെക്കന്‍ഡ് ഷെഡ്യൂളിന് ചെല്ലുകയാണ്. ആദ്യ ഷെഡ്യൂളില്‍ നന്നാകാത്ത ഞാനും രണ്ടാം ഷെഡ്യൂളില്‍ നന്നായ ഞാനും. രാവിലെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ കഥാപാത്രത്തിന്റെ ഗെറ്റപ്പിലേക്ക് മാറേണ്ടതുണ്ടായിരുന്നു. ഞാന്‍ നിശബ്ദനായി ഇരുന്നുകൊടുത്തു. അവര്‍ ഗെറ്റപ്പ് ചെയ്തു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മേക്കപ് ചെയ്യുന്നവര്‍ക്കും സെറ്റില്‍ വന്നവര്‍ക്കും പോയവര്‍ക്കും എല്ലാം എന്തോ സംശയം. ഉച്ചയായപ്പോള്‍ അസിസ്റ്റന്റ് എന്റെ ഭാര്യയെ ഫോണ്‍ ചെയ്തു. ചേച്ചീ, ചേട്ടന് എന്തോ പ്രശ്നമുണ്ട്. തലയ്ക്ക് പ്രാന്തായെന്ന് തോന്നുന്നു’. എന്താ കാര്യമെന്ന് ഭാര്യ ചോദിച്ചപ്പോള്‍ ‘ചേട്ടന്‍ ഇതുവരെ തെറി പറഞ്ഞില്ല’ എന്ന് അസിസ്റ്റന്റിന്റെ മറുപടി.

താന്‍ പ്രശ്നക്കാരനാണെന്ന് ആരെല്ലാം പറഞ്ഞാലും സിനിമാ ലൊക്കേഷനിലോ സെറ്റുകളിലോ ഒരാള്‍ പോലും അങ്ങനെ പറയില്ലെന്ന് വിനായകന്‍ പറഞ്ഞു. ‘ഏത് പ്രൊഡ്യൂസറോടും ചോദിക്കാം. ബികോസ് ഐ ഐം ഹണ്‍ഡ്രഡ് പെര്‍സെന്റ് പ്രഫഷണല്‍’. വര്‍മന്റെ മറുപടി. മനസിലായോ സാറേ...
Actor Vinayakan reveals hilarious moment in a film location. Exclusive interview of 'Jailer' actor Vinayakan.