
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ടെലിവിഷന്‍ കവറേജിനെക്കുറിച്ച് നടത്തിയ പരാമര്‍ശം മോശമായെന്ന് കരുതുന്നില്ലെന്ന് നടന്‍ വിനായകന്‍. തന്റെ അച്ഛന്‍ ചത്തു എന്ന് സമൂഹത്തിന് പറയാമെങ്കില്‍ അയാളുടെ അച്ഛന്‍ ചത്തു എന്ന് തനിക്കും പറയാം. സമൂഹത്തിലെ ഒരു ഗ്രൂപ്പ് വിഷങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും വിനായകന്‍ മനോരമന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. പറഞ്ഞത് കൊള്ളേണ്ടിടത്ത് കൊണ്ടതിനാലാണ് വിഡിയോ പിന്നീട് നീക്കം ചെയ്തതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
വിലാപയാത്ര വിവാദത്തില്‍ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞതിന്റെ പൂര്‍ണരൂപം
ചോദ്യം: ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയെക്കുറിച്ച് പറയാന്‍ ഉപയോഗിച്ച ഭാഷ പ്രശ്നമായോ?
വിനായകന്‍: ഒരിക്കലുമില്ല. എന്റെ അച്ഛന്‍ ചത്തു എന്ന് സമൂഹത്തിന് പറയാമെങ്കില്‍ അയാളുടെ അച്ഛന്‍ ചത്തു എന്ന് എനിക്കും പറഞ്ഞുകൂടേ? അപ്പോള്‍ എന്റെ അച്ഛന്‍ ആരാ, ചീത്തയോ? എന്റെ അച്ഛന്‍ ചീത്ത, അല്ലേ. ഇവരുടെ അച്ഛന്‍ ഭയങ്കര...തീപ്പെട്ടു...മരണമടഞ്ഞു... എന്റെ അച്ഛന്‍ മാത്രം ചത്തു. അതെന്താ? എനിക്കും എന്റെ അച്ഛന്‍ ഭയങ്കരമാണ്. എന്റെ അച്ഛനെന്താ...പവറില്ല അത്രമാത്രം. എന്ത് സമൂഹമാണ്. സമൂഹത്തിലെ ഒരു ഗ്രൂപ്പ് ഓഫ് വിഷങ്ങളാണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നെ തൊടാന്‍ പറ്റുമെന്ന് ഇവര്‍ക്ക് തോന്നുന്നുണ്ടോ? നടക്കില്ല.
ചോദ്യം: നിലപാടുകള്‍ അത്ര സ്ട്രോങ് ആണെങ്കില്‍ ആ വിഡിയോ ഡിലീറ്റ് ചെയ്തതെന്താണ്?
വിനായകന്‍: ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഒരു സംഭവം കൊള്ളേണ്ടിടത്ത് കൊണ്ടാല്‍ അപ്പോള്‍ത്തന്നെ മാറ്റും. അപ്പോള്‍ ആ ചോദ്യത്തിന് പ്രസക്തിയില്ല. ചിലത് 10 മിനിറ്റ് ഇടും, ചിലത് ഒരുദിവസം ഇടും. എന്റെ ഇത്തരം പോസ്റ്റുകള്‍ക്ക് 24 മണിക്കൂറിലധികം ആയുസില്ല. ഇത് സ്പ്ലിറ്റ് സെക്കന്‍ഡില്‍ കൊള്ളേണ്ടിടത്ത് കൊണ്ടു. അപ്പോള്‍ അത് മാറ്റി. അത്രേയുള്ളു. ഫെയ്സ്ബുക്കില്‍ സയന്റിസ്റ്റ് ശിവന്റെ ഫോട്ടോ ഇട്ടപ്പോള്‍ എന്റെ തള്ളയ്ക്ക് വിളിച്ച ആള്‍ക്കാരാണ്. അവര്‍ക്ക് മനസിലായില്ല. അത്രയും മണ്ടന്മാരാണ്. ഗല്‍വാനിലെ ഏറ്റുമുട്ടലിന്റെ കാര്യം ആദ്യം പോസ്റ്റ് ചെയ്തത് ഞാനാണ്. അപ്പോഴും എന്റെ തള്ളയ്ക്ക് വിളിക്കുകയാണ്. നിന്റെ തന്ത മുകളിലുണ്ടോ എന്നാണ് ചോദിച്ചത്. ഗാല്‍വാനിലെ കാര്യം ഒരു പത്രക്കാരും ഇട്ടിട്ടില്ല. ഞാനാണ് ഇട്ടത്. എന്നെ മണ്ടനായി കാണേണ്ട.

'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ. പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്തു. അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമുക്കറിയില്ലേ ഇയാൾ ആരാണെന്ന്' എന്നായിരുന്നു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വിനായകന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കുടുംബം പിന്തുണച്ചില്ല.
Actor Vinayakan clarifies controversial statement on Oommen Chandy