പിണക്കം തീര്‍ന്നു; അച്ഛനൊപ്പം വിജയ്; ചിത്രം പങ്കിട്ട് ചന്ദ്രശേഖര്‍

vijaywb
SHARE

ഒരിടവേളയ്ക്കു ശേഷമാണ് അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വിജയ്‌യുടെ ചിത്രം കാണുന്നത്. ഹൃദയസംബന്ധമായ അുസഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അച്ഛനെ കാണാനെത്തിയതാണ് വിജയ്.  ചിത്രം അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

‘കുടുംബബന്ധവും വാത്സല്യവുമാണ് മനസിന്റെ ഏറ്റവും വലിയ ഔഷധം ’എന്നായിരുന്നു അടിക്കുറിപ്പ്. വിജയ്‌യുടെ രാഷ്ട്രീയ പ്രേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അച്ഛനും മകനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ഇരുവരും തമ്മില്‍ മിണ്ടിയിട്ടുപോലും കാലങ്ങളായെന്നു വരെ റിപ്പോര്‍ട്ടുകളും വാര്‍ത്തകളും സജീവമായിരുന്നു. എന്നാല്‍ ഇതെല്ലാം ഊഹാപോഹങ്ങളായിരുന്നെന്ന് വ്യക്തമാകും വിധത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

Actor Vijay visited father Chandrasekhar

MORE IN KERALA
SHOW MORE