കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ജവാന്‍‌; വോട്ടിന്റെ പ്രധാനത്തെക്കുറിച്ച് ഷാരൂഖ്

sharukh-real
SHARE

ജവാന്‍ ചിത്രം തീയറ്ററുകളില്‍ വലിയ വിജയം നേടുമ്പോള്‍ ചിത്രത്തിലെ ഒരു ഡയലോഗ് ആണ് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. വോട്ട് ചെയ്യേണ്ടത് ഒരോ പൗരന്റെയും ഉത്തരവാദിത്തത്തെക്കുറിച്ച്  ചിത്രത്തില്‍ ഷാരൂഖ് പറയുമ്പോള്‍ തീയേറ്ററില്‍ വലിയ കയ്യടിയാണ് ഉയരുന്നത്. ഈ ഡയലോഗിനെ പ്രശംസിച്ച് എത്തിയ ആരാധകനോട് ജനാധിപത്യ സംവിധാനത്തില്‍ വോട്ടവകാശത്തിന്റെ പ്രധാനത്തെക്കുറിച്ചും  താരം പറഞ്ഞു.

ചിത്രത്തിലെ ഡയലോഗ് പറഞ്ഞ ആരാധകന്റെ പ്രശംസയില്‍ സ്പോയിലര്‍ അടങ്ങിയിട്ടില്ലെന്നും എല്ലാവരും തങ്ങളുടെ വോട്ട് അവകാശം വിനിയോഗിക്കണമെന്നും ഷാരൂഖ് പറഞ്ഞു.ഇന്ത്യയില്‍ നടന്ന സമകാലിക വിഷയങ്ങളെ സ്പര്‍ശിക്കാനുള്ള അറ്റ്ലിയുടെ ശ്രമവും ചിത്രത്തില്‍ കാണാം. അറ്റ്ലിയുടെ മുന്‍ ചിത്രങ്ങളിലെ പോലെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും ജവാന്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

While Jaawan is a huge success in the theatres, a dialogue from the film is becoming the talk of the town on social media.

MORE IN ENTERTAINMENT
SHOW MORE