4 ദിവസത്തിനുള്ളില്‍ 531കോടി; ചരിത്രം തിരുത്തി റെക്കോര്‍ഡിട്ട് ‘ജവാന്‍’

nayanswb
SHARE

ഷാരൂഖ്–നയന്‍സ് ചിത്രം ജവാന്‍ നാലു ദിവസംകൊണ്ടു നേടിയത് 531 കോടി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയറെക്കോര്‍ഡിട്ടാണ് ജവാന്റെ കുതിപ്പ്. ഈ രീതിയില്‍ ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ഇത്രയും വലിയ റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നത്.  അതിനപ്പുറം ഷാരൂഖ് ഖാന്‍ എന്ന നടന്‍ മാത്രമാണ് ഈ ബോര്‍ഡര്‍ ക്രോസ് ചെയ്ത് കളക്ഷന്‍ നേടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 

jawnawb

സിനിമാ ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് 500കോടി കടന്ന വിവരം എക്സ് വാളില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.ദിവസം തിരിച്ചുള്ള കളക്ഷനാണ് മനോബാല പങ്കുവെച്ചത്.  ആദ്യദിനത്തില്‍ 125.05കോടിയും, രണ്ടാംദിനത്തില്‍ 109.24കോടിയും, മൂന്നാംദിനത്തില്‍ 140.17കോടിയും, നാലാംദിനത്തില്‍ 156.80കോടിയുമാണ് ജവാന്റെ കളക്ഷന്‍. 

ഒരേ വര്‍ഷത്തില്‍ രണ്ടു ചിത്രങ്ങളിലായി 500കോടി ക്ലബ്ബില്‍ കടക്കുന്ന ചിത്രവും ഷാരൂഖ് ഖാന്റേതാണ്. പത്താന്‍ ആണ് ഈ വര്‍ഷം 500കോടി ക്ലബ് കടന്ന ആദ്യചിത്രം. 

Jawan worldwide box office: Shah Rukh Khan film collects 531 crore

MORE IN ENTERTAINMENT
SHOW MORE