ചോരയിറ്റ് വീഴുന്ന വാളുമായി വിജയ് സേതുപതി; 'മഹാരാജ' ഫസ്റ്റ്ലുക്ക് പോസ്റ്റർ

maharaja first look poster
SHARE

നിതിലൻ സ്വാമിനാഥൻ സംവിധാനത്തിലൊരുങ്ങുന്ന വിജയ് സേതുപതിയുടെ അൻപതാമത് ചിത്രം ‘മഹാരാജ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തകര്‍ന്നു കിടക്കുന്ന ബാർബർ ഷോപ്പിലെ കസേരയിൽ ചോരയിറ്റ് വീഴുന്ന വാളുമായി ഇരിക്കുന്ന വിജയ് സേതുപതിയാണ് പോസ്റ്ററിലുള്ളത്. ചില പൊലീസുകാര്‍ വിജയ് സേതുപതിയെ നോക്കി നില്‍ക്കുന്നതും കാണാം.

വിജയ് സേതുപതി തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മിഡിയയിലൂടെ #MaharajaFirstLook എന്ന ഹാഷ്ടാഗോടെ ആരാധകരുമായി പങ്കുവച്ചത്. പാഷൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ സുധൻ സുന്ദരം നിര്‍മിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപും പ്രധാനവേഷത്തിലെത്തുന്നു. 

പ്രതിനായക വേഷത്തിലാണോ അനുരാഗ് എത്തുന്നത് എന്ന കാര്യം വ്യക്തമല്ല. മംമ്ത മോഹൻദാസ്, നാട്ടി നടരാജ്, അഭിരാമി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതേസമയം, കാളി എന്ന വില്ലന്‍ വേഷത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ തയാറെടുക്കുകയാണ് വിജയ് സേതുപതി. ഷാരൂഖാന്‍റെ വില്ലനായെത്തിയ റോള്‍ നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ തോതില്‍ ശ്രദ്ധ നേടുന്നുണ്ട്. 

Maharaja's first look poster goes viral on socialmedia

MORE IN ENTERTAINMENT
SHOW MORE