
വിജയ് ചിത്രം ലിയോക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായി സൂപ്പര്‍ സ്റ്റാര്‍ രജനി. തലൈവര്‍ 171 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ഈ ചിത്രത്തെ പറ്റിയുള്ള സംവിധായകന്‍ മിഷ്കിന്‍റെ അഭിമുഖം വൈറലായിരുന്നു. ചിത്രം രജനിയുടെ അവസാന ചിത്രമായിരിക്കുമെന്നും . ലോകേഷിനെ ആ ചിത്രം സംവിധാനം ചെയ്യാന്‍ തെരഞ്ഞെടുത്തത് എല്ലാവര്‍ക്കും ഒരു അഭിമാനിക്കാനുള്ള നിമിഷമാണെന്നും മിഷ്‌കിന്‍ പറഞ്ഞു. രജനികാന്ത് തന്നെ ലോകേഷിനെ സിനിമ സംവിധാനം ചെയ്യാന്‍ വിളിച്ച് പറയുകയായിരുന്നു എന്നും മിഷ്‌കിന്‍ സിനിമ സേട്ടൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം ലോകേഷ് ചിത്രം ലിയോ ഒക്ടോബര്‍ 19ന് പ്രദര്‍ശനത്തും