
"എല്ലാവരുടെയും ജീവിതത്തിൽ വഴിതിരിവായിട്ടൊരു വീഡിയോ വരും, എന്റെ ജീവിതത്തിലെ അങ്ങനൊരു വീഡിയോ ആയിരുന്നു എച്ച്ഐവി ബാധിച്ച ഒരു ചേട്ടന്‍റേത്. അതായിരുന്നു എന്‍റെ ടർണിങ് പോയിന്റ്!".തന്‍റെ തനതായ പാലക്കാടൻ ശൈലിയിൽ ഇന്ദ്രജിത്ത് പറഞ്ഞുതുടങ്ങി. 'ഇന്ദ്രജിത്ത് എന്നുപറഞ്ഞാൽ പലർക്കുമറിയില്ല, ഇന്ദ്രജിത് വ്ലോഗി എന്ന് പറഞ്ഞാലേ കുറച്ചു പേർക്കെങ്കിലും മനസിലാവുള്ളു!".മനോരമമാക്സ് അവതരിപ്പിക്കുന്ന 'റീൽ സ്റ്റോറി'-യുടെ അഞ്ചാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ഇന്ദ്രജിത്ത് വ്ലോഗി എന്നാ സോഷ്യൽ മീഡിയ താരത്തിലൂടെയാണ്.
തന്റെ പരിമിതികളിൽ നിന്നുകൊണ്ട് എത്രത്തോളം ആളുകളെ സഹായിക്കാൻ പറ്റും എന്നതാണ് തന്റെ ചിന്ത എന്ന് ഇന്ദ്രജിത്ത് പറയുന്നു.വ്യത്യസ്തമായ ആശയങ്ങൾ പങ്കുവച്ചാണ് ഇന്ദ്രജിത്ത് ജനശ്രദ്ധ ആകർഷിച്ചത്. ഓരോ വീഡിയോസ് ചെയ്യാനുള്ള പ്രചോദനത്തെക്കുറിച്ചും അതിൽനിന്നും കിട്ടുന്ന ഓരോ നല്ല നിമിഷങ്ങളെക്കുറിച്ചും, ഇനിയുള്ള തന്‍റെ ആഗ്രഹങ്ങളെ കുറിച്ചും ഇന്ദ്രജിത്ത് ഈ എപ്പിസോഡിലൂടെ പങ്കുവക്കുന്നു.
12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത് സൗജന്യമായി ആസ്വദിക്കാവുന്നതാണ്. വിഡിയോ കാണാന്‍ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://shorturl.at/iyzW8
Indrajith vlogy talks about his experience