
ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൃഥ്വിരാജ് സുകുമാരന്‍ എമ്പുരാന്റെ സെറ്റ് സന്ദര്‍ശിച്ചു. ലൂസിഫര്‍ ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാനു വേണ്ടി ഒരു ഹെലികോപ്റ്റര്‍ നിര്‍മിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കാനാണ് നടന്‍ എത്തിയതെന്നും സൂചനകളുണ്ട്. സെറ്റ് സന്ദര്‍ശിച്ച് മടങ്ങുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിശ്രമകാലം കഴിഞ്ഞ് ആദ്യമായാണ് പൃഥ്വി സെറ്റിലെത്തുന്നത്.
സിനിമാ സെറ്റ് സന്ദര്‍ശനത്തിനെത്തിയ നടന്‍ പൃഥ്വിരാജിനെ കാണാനായി നിരവധിപേരാണ് എത്തിയത്. കൈ പിടിക്കാനും സെല്‍ഫിയെടുക്കാനും നിരവധിപേര്‍ വട്ടംകൂടി. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ആശിര്‍വാദിനൊപ്പം ഹോംബാലെ പ്രൊഡക്ഷന്‍സ് കൂടി എമ്പുരാന്റെ സഹനിര്‍മാതാക്കളാകുന്നുണ്ട്. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി ഹോളിവുഡ് സമാനമായ ലൊക്കേഷനാണ് ഒരുക്കുന്നതെന്നാണ് സൂചന.
After rest, Prithvi Raj reached the cinema set; Fans to watch and hold hands