തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍

ravinder-chandrasekaran
SHARE

പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിനെ വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്തു. വ്യവസായിയുടെ കയ്യില്‍ നിന്ന് 16 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതായിയാണ് റിപ്പോർട്ട്. ലിബ്ര പ്രൊഡക്ഷൻസ് എന്ന പ്രശസ്തമായ നിര്‍മാണ കമ്പനിയുടെ ഉടമയാണ് അറസ്റ്റിലായ രവീന്ദര്‍. 

2020 ഒക്ടോബറില്‍, പുതിയ ബിസിനസ് തുടങ്ങാൻ നിർമ്മാതാവ് വ്യവസായി ആയ ചെന്നെ സ്വദേശിയെ സമീപിച്ചത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയായിരുന്നു. 2020 സെപ്റ്റംബർ 17-ന് നിക്ഷേപ കരാറിൽ ഒപ്പിടുകയും 15,83,20,000/ രൂപ നൽകുകയും ചെയ്തു. തുക കൈപ്പറ്റിയ ശേഷം രവീന്ദ്രൻ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിൽ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിബി, ഇഡിഎഫ് എന്നിവയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സിരീയല്‍ താരമായ മഹാലക്ഷ്മിയെ വിവാഹം ചെയ്തതോടെ സെലിബ്രട്ടി കപ്പിള്‍സ് എന്ന നിലയിലും രവീന്ദര്‍ പ്രശസ്തി നേടിയിരുന്നു. കഴിഞ്ഞ വർഷമാണ് മഹാലക്ഷ്മിയെ രവീന്ദർ വിവാഹം കഴിച്ചത്. ഇരുവരുടേയും വിവാഹവും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 

Tamil director Ravinder Chandrasekhar arrested for cheating case 

MORE IN ENTERTAINMENT
SHOW MORE